
മാവേലിക്കര ∙ മാന്നാർ കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിലെ ‘ആറ്റിൽ ചാട്ടം ചടങ്ങ്’ ചുവർച്ചിത്രമാക്കി അധ്യാപകൻ. മാവേലിക്കര ഇൻഫന്റ് ജീസസ് ഐഎസ്സി സ്കൂളിൽ കംപ്യൂട്ടർ അധ്യാപകനായ രാഹുൽ ജയശ്രീ ആണു ക്ഷേത്രത്തിനു സമീപം കോയിപ്പുറത്ത് വീട്ടിൽ 18 ചതുരശ്രഅടി വിസ്തീർണത്തിൽ ചിത്രം വരച്ചത്.
പാട്ടമ്പലം ക്ഷേത്രത്തിലെ ദേവിയുടെ മാതൃസ്ഥാനമായി സങ്കൽപിക്കുന്നതു പരുമല പനയന്നാർ കാവ് ക്ഷേത്രമാണ്.
പറയെടുപ്പ് ഉത്സവകാലത്ത് ഒരുദിവസം പമ്പയാറിൽ ചാടി നീന്തി മാതൃസ്ഥാനത്തേക്കു പോകാൻ ദേവി ശ്രമിക്കുന്ന ചടങ്ങുണ്ട്. അങ്ങനെ പോയാൽ പിന്നീട് ദേവി പാട്ടമ്പലത്തിലേക്കു തിരിച്ചുവരില്ല എന്ന വിശ്വാസത്തിൽ ഭക്തർ അതു തടയും.
അടുത്തവർഷം പോകാൻ അനുവദിക്കാമെന്ന കരക്കാരുടെ ഉറപ്പിൽ ദേവി ശ്രമം ഉപേക്ഷിച്ചു മടങ്ങും– ഇതാണ് ആറ്റിൽ ചാട്ടം ചടങ്ങ്. അതാണ് ഇതാദ്യമായി ചുവർചിത്രമായി മാറുന്നത്.
ക്ഷേത്രചടങ്ങുകൾ സൂക്ഷ്മമായി നിരീക്ഷിച്ചാണു ചിത്രം വരച്ചതെന്നു രാഹുൽ പറഞ്ഞു.
ക്ഷേത്രത്തിലെ പുരാതനമായ തങ്ക ജീവതയും ചിത്രത്തിൽ കാണാം. ചെങ്ങന്നൂർ ഇലഞ്ഞിമേൽ ശിവസ്ഥയിൽ ഗോപിനാഥന്റെയും ജയശ്രീയുടെയും മകനാണ്. ചുവർച്ചിത്ര കലാകാരൻ പ്രവീൺ തോട്ടക്കാടാണ് പരിശീലനം നൽകിയത്.
പുലിയൂർ മഹാവിഷ്ണു ക്ഷേത്ര ശ്രീകോവിലിലെ ചുവർച്ചിത്ര രചനയിൽ അനിൽ പൊൻകുന്നത്തിന്റെ സഹായിയായും പ്രവർത്തിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]