
വള്ളികുന്നത്ത് കോഴികൾ കൂട്ടത്തോടെ ചാവുന്നു: പക്ഷിപ്പനിയാണോ എന്ന് സംശയം
ആലപ്പുഴ∙ വള്ളികുന്നത്ത് കോഴികൾ കൂട്ടത്തോടെ ചാവുന്നു. രണ്ടാഴ്ചക്കുള്ളിൽ 98 ഓളം കോഴികളാണ് ചത്തത്.
കാഞ്ഞിരത്തുംമൂട് ലക്ഷം മുക്ക് ഭാഗത്തുള്ള വീടുകളിൽ വളർത്തിയിരുന്ന കോഴികളാണ് ചത്തത്. കൂടുതലും ഇറച്ചിക്കോഴികളാണെങ്കിലും മുട്ടക്കോഴികളും ചത്തിട്ടുണ്ട്.
തുടർച്ചയായ ദിവസങ്ങളിൽ കോഴികൾ ചത്തത് കൊണ്ട് പക്ഷിപ്പനിയാണോ എന്ന സംശയം ഉയരുന്നുണ്ട്. രോഗ ലക്ഷണങ്ങളുള്ളതും ചത്ത കോഴികളെയും തിരുവല്ലയിലെ പക്ഷി രോഗ നിർണയ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്.
കിറ്റ് ടെസ്റ്റിങ്ങിൽ നെഗറ്റീവ് ആണെങ്കിലും രക്തത്തിന്റെയും ശ്രവത്തിന്റെയും പരിശോധന ഫലം കുടി വന്നെങ്കിൽ മാത്രമേ വ്യക്തത കൈവരികയുള്ളു. ഇവയുടെ പരിശോധന ഫലം നാളെ ലഭിക്കും.
എന്നാൽ മഴക്കാല ജന്യരോഗങ്ങൾ മൂലമാണ് കോഴികൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം എന്ന് വെറ്റിറിനറി അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]