
ഏതു മൂഡ്… ട്രിപ് മൂഡ്: ബജറ്റ് ടൂറിസം പദ്ധതി മുടക്കമില്ലാതെ നടത്താൻ പകരം ബസ് എത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ ബജറ്റ് ടൂറിസം പദ്ധതി മുടക്കമില്ലാതെ നടത്താൻ മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലേക്കു പകരം ബസ് എത്തി. എക്സ്പ്രസ് ബസ് രൂപമാറ്റം വരുത്തി സൂപ്പർ ഡീലക്സ് ആക്കിയപ്പോൾ മാവേലിക്കരയിൽ നിന്നു കണ്ണൂർ ഡിപ്പോയ്ക്കു കൈമാറിയതു മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. എം.എസ്.അരുൺ കുമാർ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണു പകരം ബസ് ഡിപ്പോയിലേക്ക് അനുവദിച്ചത്.
കോഴിക്കോട് ഡിപ്പോയിൽ നിന്നു മാവേലിക്കര ഡിപ്പോയിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആണ് കഴിഞ്ഞ ദിവസം ഡിപ്പോയിൽ എത്തിച്ചത്. മേയ് മാസത്തിലേക്കു ക്രമീകരിച്ച മാവേലിക്കര ബജറ്റ് ടൂറിസം യാത്രകൾ മുടക്കമില്ലാതെ സൂപ്പർ ഡീലക്സ് ബസിൽ നടക്കും. 2 വർഷം മുൻപു ബജറ്റ് ടൂറിസം യാത്രകൾക്കായി മാവേലിക്കര ഡിപ്പോയിലേക്ക് അനുവദിച്ച എക്സ്പ്രസ് ബസ് (നമ്പർ എടിസി 143) ആണു സൂപ്പർ ഡീലക്സ് ആക്കിയത്. രൂപം മാറ്റം വരുത്തിയ ബസ് കണ്ണൂർ ഡിപ്പോയിലേക്കു മാറ്റിയതു വിമർശനം ഉയർത്തിയിരുന്നു.