ചെറിയനാട് ∙ പടനിലം ജംക്ഷനിൽ വൈദ്യുതി ലൈൻ ഇടുന്നതിനെടുത്ത കുഴി അപകടക്കെണിയായി; ഇന്നലെ മാത്രം നടന്നത് 5 അപകടങ്ങൾ. ഭൂഗർഭ കേബിൾ ഇടുന്നതിനു രണ്ടാഴ്ച മുൻപ് കെഎസ്ഇബിയാണ് നടുറോഡിൽ കുഴിയെടുത്തത്.
സംസ്ഥാന പാതയുൾപ്പെടെ ചെങ്ങന്നൂർ– മാവേലിക്കര ഭാഗത്തേക്കുള്ള പാതയിലെ നാൽക്കവലയാണ് ചെറിയനാട് പടനിലം ജംക്ഷൻ. പടനിലത്തിന് അര കിലോമീറ്റർ ചുറ്റളവിൽ ഹയർ സെക്കൻഡി സ്കൂളടക്കം 6 സ്കൂളും ചെറിയനാട് എസ്എൻ കോളജും പ്രവർത്തിക്കുന്നു.
വിവിധ ആരാധാനാലയങ്ങളിലേക്ക് അടക്കം ആൾക്കാരെത്തുന്ന തിരക്കേറിയ ജംക്ഷനിലാണ് നികത്താതെ കിടക്കുന്ന ഈ അപകടക്കുഴിയുള്ളത്. വനിതകളടക്കം 5 ഇരുചക്രവാഹന യാത്രികരാണ് ഇന്നലെ മാത്രം ഇവിടെ അപകടത്തിൽ പെട്ടത്.
ഒരു വനിതയുടെ കൂടെയുള്ള 4ാം ക്ലാസുകാരിയായ വിദ്യാർഥിയും അപകടത്തിൽപെട്ടു. നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടും രണ്ടാഴ്ച പിന്നിട്ട
ഈ അപകടക്കുഴി നികത്തുന്നില്ലെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

