മുഹമ്മ∙ വേമ്പനാട്ടുകായലിലെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്നലെ മുതൽ അടച്ചു തുടങ്ങി. കഴിഞ്ഞ 11ന് കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉപദേശക സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഷട്ടറുകൾ അടച്ചു തുടങ്ങിയത്. ഡിസംബർ 15ന് അടച്ച് മാർച്ച് 15ന് തുറക്കുന്ന തരത്തിലാണ് കാർഷിക കലണ്ടർ.
ആകെയുള്ള 90 ഷട്ടറിൽ ഇന്നലെ രാവിലെ മുതൽ ബണ്ടിന്റെ മധ്യഭാഗത്തെ (മൂന്നാംഘട്ടം) 28 ഷട്ടർ ആണ് താഴ്ത്തിയത്. ഒന്നാം ഘട്ടം, രണ്ടാം ഘട്ടം ഷട്ടറുകളും 4 നാവിഗേഷൻ ലോക്കുകളും ഇന്നും നാളെയുമായി അടച്ചു ജോലി പൂർത്തീകരിക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അസി.എൻജിനീയർ (മെക്കാനിക്കൽ വിഭാഗം) എം.ജംഷീദ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

