മാരാരിക്കുളം ∙ നിത്യേന നിരവധി സഞ്ചാരികളെത്തുന്ന മാരാരി ബീച്ച് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കാതെ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ വരുന്ന കടലോര വിശ്രമ കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇതുവരെ ഒരുക്കിയിട്ടില്ല.
തീരദേശത്ത് ഓമനപ്പുഴ, കാട്ടൂർ, മാരാരിക്കുളം, ചെത്തി, ചേന്നവേലി മേഖലകളിലായി ഒട്ടേറെ റിസോർട്ടുകളും ഹോംസ്റ്റേകളുമാണുള്ളത്. ഇവിടെ താമസിക്കുന്ന വിദേശികൾ ഏറെയും വൈകുന്നേരങ്ങളിൽ വിശ്രമിക്കാൻ എത്തുന്നത് മാരാരി ബീച്ചിലാണ്.
എന്നാൽ, ഇവർക്ക് ഇരിക്കാനുള്ള സൗകര്യം പോലും ഇവിടെ ഒരുക്കിയിട്ടില്ല. സ്വകാര്യ വ്യക്തികൾ ബീച്ചിൽ നിരത്തിയിട്ടുള്ള കസേരയിൽ പണം നൽകി വേണം ഇരിക്കാൻ.
മഴ പെയ്താൽ സമീപത്തെ കടകളിൽ ഓടിക്കയറി നിൽക്കേണ്ട സ്ഥിതിയാണ്.
ബീച്ചിന് സമീപമായി ഒന്നര ഏക്കർ സ്ഥലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ഇവിടെ ഒരു വിശ്രമ കേന്ദ്രം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ മുഖം തിരിച്ചു നിൽക്കുന്നുവെന്ന് ആക്ഷേപമുണ്ട്.
പുതുവർഷ ദിനത്തിൽ ലക്ഷങ്ങൾ മുടക്കി ബീച്ച് ഫെസ്റ്റ് നടത്തുന്നത് അല്ലാതെ ബീച്ചിന്റെ മുഖം മിനുക്കാൻ അധികാരികൾ ശ്രമിക്കുന്നില്ലെന്ന് റിസോർട്ട് ഉടമകൾ പറയുന്നു.
ഫെസ്റ്റ് നടത്തുന്നതിന്റെ പകുതി പണം ചെലവഴിച്ചാൽ മാത്രം മതി ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ എന്നിരിക്കെ ഇതിന് ആരും തയാറാകുന്നില്ല എന്നാണ് തീരദേശവാസികളുടെയും പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

