ആലപ്പുഴ ∙ ആരോഗ്യസംരക്ഷണ മേഖലയിലെ ഉന്നതകേന്ദ്രമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ആലപ്പുഴയിൽ ആരംഭിക്കണമെന്ന ചർച്ചകൾ സജീവമായതോടെ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണു ജില്ല. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കാൻ മുൻകൈയെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെയാണു ജില്ലയുടെ ഏറെ നാളായുള്ള സ്വപ്നത്തിനു വീണ്ടും ചിറകുമുളച്ചത്.
എയിംസിനായുള്ള പ്രാഥമിക നടപടികൾ ഉണ്ടാകേണ്ടതു സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നാണ്.
ജില്ലയിൽ 200 ഏക്കർ സ്ഥലം കണ്ടെത്തുകയും കേന്ദ്രാനുമതി ലഭിച്ചാൽ അത് ഏറ്റെടുത്തു കൈമാറുകയും വേണം. കോഴിക്കോട് കിനാലൂരിൽ സർക്കാർ എയിംസിനായി സ്ഥലം കണ്ടെത്തിയെങ്കിലും കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല എന്നതു മറ്റൊരു സ്ഥലത്തിന്റെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കേരളം നിർദേശിച്ചത് 4 സ്ഥലങ്ങൾ, നാലിനും അംഗീകാരമില്ല
200 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ എയിംസ് ആരംഭിക്കാൻ തയാറാണെന്നു കേന്ദ്രം കേരളത്തെ അറിയിച്ചത് 2014ലാണ്.
എന്നാൽ, 11 വർഷത്തിനിപ്പുറവും എയിംസ് കേരളത്തിനു സ്വപ്നം. എയിംസ് സ്ഥാപിക്കാൻ അടിസ്ഥാന സൗകര്യങ്ങളും സ്ഥലസൗകര്യവുമുള്ള മൂന്നോ നാലോ പ്രദേശങ്ങൾ നിർദേശിക്കാനാണു കേന്ദ്രം അന്ന് ആവശ്യപ്പെട്ടത്.
കോഴിക്കോട് കിനാലൂരിൽ കെഎസ്ഐഡിസിയുടെ പക്കലുള്ള സ്ഥലം, തിരുവനന്തപുരം നെയ്യാറ്റിൻകര നെട്ടുകാൽത്തേരി തുറന്ന ജയിലിനോടനുബന്ധിച്ചുള്ള സ്ഥലം, കോട്ടയം ഗവ. മെഡിക്കൽ കോളജിന്റെ അധീനതയിലുള്ള സ്ഥലം, എറണാകുളത്ത് എച്ച്എംടിയുടെ അധീനതയിലുള്ള സ്ഥലം എന്നിവയാണു സർക്കാർ ശുപാർശ ചെയ്തത്.
വൈകാതെ സർക്കാർ കിനാലൂരിൽ സ്ഥലമേറ്റെടുപ്പ് ഉൾപ്പടെ നടപടികളുമായി മുന്നോട്ടുപോയി.
എംയിസിനായി കേരള സർക്കാർ നിർദേശിച്ചത് 4 സ്ഥലങ്ങളാണെന്നും ഇതിനു കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്നും കഴിഞ്ഞ മാസം 8നു ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി പ്രതാപ് റാവു ജാദവ് മറുപടി നൽകിയിരുന്നു.
അനുയോജ്യമായ സ്ഥലം കണ്ടെത്തി പുതിയ നിർദേശം നൽകാൻ അവസരമുണ്ടെന്നാണ് ഇതു നൽകുന്ന സൂചന. ജില്ലയിൽ നൂറനാട് ലെപ്രസി സാനറ്റോറിയം, മാവേലിക്കര തഴക്കര കൃഷി ഫാം, പുറക്കാട് ഗാന്ധിസ്മൃതി വനഭൂമി എന്നീ സ്ഥലങ്ങൾ എംയിസിനായി നിർദേശിക്കാവുന്നതാണ്.
വിമാനത്താവളവുമായുള്ള അടുപ്പം, സ്ഥലലഭ്യത എന്നിവയ്ക്കൊപ്പം ജലജന്യ രോഗങ്ങളുടെ കേന്ദ്രം എന്നതു കൂടി പരിഗണിച്ച് ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഉന്നതനിലവാരമുള്ള ചികിത്സയ്ക്കൊപ്പം ആരോഗ്യരംഗത്തെ സമഗ്ര പഠനത്തിനും ഗവേഷണത്തിനും എയിംസ് വഴിയൊരുക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]