മാന്നാർ ∙ വിദ്യാലയം പച്ചത്തുരുത്ത് വിഭാഗത്തിൽ ചെന്നിത്തല ജവാഹർ നവോദയ വിദ്യാലയത്തിനു മുഖ്യമന്ത്രിയുടെ പുരസ്കാരം. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്കിലെ ചെന്നിത്തല–തൃപ്പെരുന്തുറ പഞ്ചായത്തിൽ 1992ലാണ് ജവാഹർ നവോദയ വിദ്യാലയം സ്ഥാപിതമായത്.
സംസ്ഥാന പാതയോടു ചേർന്ന് 13.2 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ചെന്നിത്തല താഴ്ന്ന പ്രദേശമാണ്. അച്ചൻകോവിൽ നദി ജില്ലയുടെ സവിശേഷതയായ ഡെൽറ്റയുടെയും വിതരണ വ്യവസ്ഥയുടെയും ഭാഗമാണ്.
ചെന്നിത്തല–തൃപ്പെരുംന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ആണ് നവോദയ സ്കൂളിൽ പച്ചത്തുരുത്ത് സ്ഥാപിക്കാമെന്നുള്ള ആശയം മുന്നോട്ടു വച്ചത്.
ഹരിതകേരളം മിഷൻ ആർ.പി. ഈ വിഷയം നവോദയ സ്കൂൾ പ്രിൻസിപ്പൽ ജോളി ടോമിയുമായി സംസാരിച്ചു.
സ്കൂളിലെ പ്രകൃതി സ്നേഹികളായ അധ്യാപകരും പ്രത്യേക താൽപര്യത്തോടെ പദ്ധതി ഏറ്റെടുത്തു. 10 സെന്റ് സ്ഥലം ഇതിനായി അനുവദിച്ചു.
2023 ജൂൺ 5ന് ആണ് നവോദയ സ്കൂളിൽ പച്ചത്തുരുത്ത് സ്ഥാപിച്ചത്. 10 സെന്റ് സ്ഥലത്ത് തുടങ്ങിയ പച്ചത്തുരുത്ത് ഇന്ന് 40 സെന്റോളം വ്യാപിപ്പിച്ചിട്ടുണ്ട്.
ചെന്നിത്തല–തൃപ്പെരുംന്തുറ പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതിയുടെ സഹായത്തോടെ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
പച്ചതുരുത്തിനായി അനുവദിച്ച സ്ഥലം കാടു പിടിച്ച നിലയിലായിരുന്നു. വേനൽക്കാലത്തു വെള്ളത്തിന്റെ ബുദ്ധിമുട്ടും ഉണ്ടായിരുന്നു.
സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചതോടെ വാട്ടർ പമ്പ് സ്ഥാപിച്ചു. ഇതോടെ വെള്ളത്തിന്റെ പ്രശ്നത്തിന് പരിഹാരമായി.
പച്ചത്തുരുത്ത് സംരക്ഷണത്തിനായി 2023 മേയ് 20ന് സംഘാടക സമിതി രൂപീകരിച്ചു. സ്കൂൾ അധ്യാപകനായ വി.
പ്രദീപ് കുമാറിനെ പദ്ധതി കോഓർഡിനേറ്റർ ആയി തിരഞ്ഞെടുത്തു.
അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, ഹരിതകേരളം മിഷൻ ആർ.പി എന്നിവർ സംഘാടക സമിതിയിൽ അംഗങ്ങൾ ആണ്. വിദ്യാർഥികൾ, വനം വകുപ്പ് എന്നിവരുടെ സഹായത്തോടെ ഹൈബ്രിഡ് തൈകൾ ശേഖരിച്ചു. 2023 ജൂൺ 5 ന് ചെന്നിത്തല തൃപ്പെരുംന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
റസിഡൻഷ്യൽ സ്കൂൾ ആയതിനാൽ കുട്ടികൾ പച്ചത്തുരുത്തിനെ നല്ലരീതിയിൽ പരിപാലിക്കാനായി.
ആദ്യ ഘട്ടത്തിൽ പേര, മാവ്, ചാമ്പ, പതിമുഖം, പ്ലാവ്, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങൾ ആണ് നട്ടു വളർത്തിയത്. ഇപ്പോൾ അശോകം, ദന്തപ്പാല, റംബൂട്ടാൻ, പനിനീർ ചാമ്പ, സപ്പോട്ട
, ഔഷധ സസ്യങ്ങൾ തുടങ്ങിയവ കൂടി നട്ടതോടെ നവോദയയിലെ പച്ചത്തുരുത്തിന്റെ ശോഭ പതിന്മടങ്ങായി പൂത്തുലഞ്ഞു. 30 തൈകൾ ആയിരുന്നു ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്.
അധ്യാപകരും വിദ്യാർഥികളും ചേർന്ന് 120 തൈകൾ കൂടി നട്ടു വളർത്തി.
നിലവിൽ 150 തൈകളും വളർന്നു വൃക്ഷങ്ങളായി ഫലങ്ങൾ നിറഞ്ഞു നിൽക്കുന്നു. പച്ചത്തുരുത്ത് സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രകൃതി സ്നേഹികൾക്കും ഒരു പോലെ ആകർഷണീയമായ ഒരിടമാണ്.
ക്യാംപസിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പച്ചപ്പ് നിറഞ്ഞ തുരുത്ത് ജൈവ വൈവിധ്യത്തിന്റെ ഒരു കലവറയാണ്.
വിവിധയിനം മരങ്ങളും ചെടികളും പൂക്കളും നിറഞ്ഞ ഈ തുരുത്ത് പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും മറ്റു ജീവികൾക്കും ഒരു ആവാസകേന്ദ്രം കൂടിയാണ്. പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനസികാരോഗ്യത്തിനും സഹായിക്കുന്നു.
പച്ചത്തുരുത്ത് സ്കൂളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഒരു മാതൃക കൂടിയാണ്.
ഇതിനായി അധ്യാപകനും പദ്ധതി കോഓർഡിനേറ്ററുമായ പ്രദീപ് കുമാർ നടത്തിയ പരിശ്രമം അഭിനന്ദനാർഹമാണ്. കേന്ദ്ര സർക്കാർ സ്ഥാപനമായതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.
അവരുടെ ഇടപെടലുകൾ പ്രത്യേകിച്ച് ബിഹാർ സ്വദേശികളായ കുട്ടികളുടെ കൃഷിയിലുള്ള അറിവ് കൃഷിക്കും പച്ചത്തുരുത്തിനും ഏറെ സഹായകമാണ്. ജൈവവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി രീതികൾ അവലംബിക്കുന്നു.
പച്ചത്തുരുത്തിനു ചുറ്റും ജൈവ വേലി കെട്ടിയിട്ടുണ്ട്.
ഹരിത കേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഓരോ സസ്യങ്ങളുടെയും പേര്, ശാസ്ത്രീയ നാമം, വർഷം തുടങ്ങിയ വിവരങ്ങൾ അടങ്ങുന്ന ക്യൂ ആർ കോഡ് ചെയ്തു വരുന്നു.
ഇതു പച്ചത്തുരുത്തിനെ കൂടുതൽ അടുത്തറിയാനുള്ള വഴിയാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]