എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം:
ആലപ്പുഴ∙ ജില്ലയിൽ പ്രവർത്തിക്കുന്ന രണ്ടു കമ്പനികളിലെ ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം നടത്തുന്നു. നാളെ രാവിലെ 9.30ന് എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം.
സ്പോട്ട് റജിസ്ട്രേഷൻ ഉണ്ടാകും. 0477-2230624, 8304057735.
ചെങ്ങന്നൂർ ഗവ.
വനിത ഐടിഐയിൽ സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ∙ ചെങ്ങന്നൂർ ഗവ.വനിത ഐടിഐയിൽ വിവിധ എൻസിവിടി അംഗീകൃത ട്രേഡുകളിലെ സീറ്റുകളിലേക്കു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 30നു മുൻപ് ഐടിഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം.
0479-2457496, 9747454553.
മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് ഒഴിവ്
ആലപ്പുഴ∙ ഗവ. ടി.ഡി.മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ, ജനറൽ സർജറി, റേഡിയോ ഡയഗ്നോസിസ്, പീഡിയാട്രിക് സർജറി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ്/ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലെ ഒഴിവിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
23നു രാവിലെ 11നു അഭിമുഖം.0477-2282611.
സർവേയർ ട്രേഡിൽ സീറ്റൊഴിവ്
ആലപ്പുഴ∙ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഹരിപ്പാട് ഗവ. ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള ദ്വിവത്സര കോഴ്സായ സർവേയർ ട്രേഡിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
30 വരെ ഐടിഐയിൽ നേരിട്ടെത്തി അപേക്ഷിക്കാം. 9496465304, 9495542210.
എക്സൈസ് ഓഫിസർ ക്ഷമത പരിശോധന ഇന്നും നാളെയും
ആലപ്പുഴ∙ ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (കാറ്റഗറി നമ്പർ: 743/2024- നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ: 744/2024- തസ്തികമാറ്റം വഴി) തസ്തികകളുടെ ചുരുക്കപ്പട്ടികകളിലെ ഉദ്യോഗാർഥികൾക്കുള്ള ക്ഷമത പരിശോധന ഇന്നും നാളെയും രാവിലെ 5 മുതൽ കണിച്ചുകുളങ്ങര- മാരാരിക്കുളം റോഡിൽ നടത്തും.
പൊതുജനങ്ങൾ സഹകരിക്കണമെന്നു കേരള പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫിസർ അറിയിച്ചു.
പത്തിയൂരിൽ നാളെ സൂപ്പർ ക്ലോറിനേഷൻ
പത്തിയൂർ∙ പഞ്ചായത്തിൽ സൂപ്പർ ക്ലോറിനേഷൻ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പ്രദേശങ്ങളിൽ പൈപ്പ് ലൈനിൽ വെള്ളം തുറന്നു വിടുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വനിതാ സംരംഭകരെ ക്ഷണിക്കുന്നു
മാരാരിക്കുളം∙ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്തിന് മുൻവശം സ്ഥിതി ചെയ്യുന്ന വനിതാ വ്യവസായ കേന്ദ്രത്തിലേക്ക് വനിതാ സംരംഭകരെ ക്ഷണിക്കുന്നു. തയ്യൽയൂണിറ്റ്,ഫുഡ് പ്രോസസ്, കേക്ക് നിർമാണം,മാർക്കറ്റിങ്, ഐടി അടക്കമുള്ള തൊഴിൽ തിരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്കാണ് അവസരം നൽകുന്നത്.
മണ്ണഞ്ചേരി,ആര്യാട്,മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിൽ ഉള്ളവർക്ക് മുൻഗണന. ഫോൺ.99472 77992.
അധ്യാപക ഒഴിവ്
ആലപ്പുഴ ∙ അർത്തുങ്കൽ ജിആർഎഫ്ടി എച്ച്എസ് ആൻഡ് വിഎച്ച്എസ്എസിൽ ഫിഷറീസ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപികയുടെ ഒഴിവുണ്ട്.
അഭിമുഖം നാളെ 11ന് സ്കൂളിൽ. 79070 70993.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ അമ്പാടി, അനുപമ, എപിഎസ്, ആയുർവേദം, ഭാവന, കൈതത്തിൽ, പി.എച്ച്.സെന്റർ, ബോണി, ബോണി ഐസ് പ്ലാന്റ്, ഐസ് ലോഫ്റ്റ്, ന്യൂ ഭാരത്, ഔവർ റീഡിങ് റൂം, പാട്ടുകളം, ഷഡാനന്ദൻ, വലിയവീട് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്ഷനിലെ മുതലപ്പൊഴി വെസ്റ്റ്, മുന്നോടി നോർത്ത്, മുന്നോടി സൗത്ത്, നയനവെളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ നർബോന, ആലുംപറമ്പ്, ചക്കിട്ടപറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും അമ്പലപ്പുഴ ∙ സിയാന, കെഎൻഎച്ച്, കൃഷിഭവൻ, കൃഷിഭവൻ കിഴക്ക്, പഴയങ്ങാടി, ആമയിട, അറയ്ക്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]