
തുറവൂർ ∙ തൈക്കാട്ടുശേരിയിൽ 8 പഞ്ചായത്തുകളിലേക്കു പോകുന്ന ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പിലെ ചോർച്ച അടയ്ക്കാൻ ഇന്ന് (16) അറ്റകുറ്റപ്പണി ആരംഭിക്കും. 800 എംഎം വ്യാസമുള്ള എച്ച്ഡിപി പൈപ്പാണ് പൊട്ടിയത്.
തുറവൂർ – തൈക്കാട്ടുശേരി പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗത്താണ് ചോർച്ച. പൊട്ടിയ പൈപ്പ് മുറിച്ചുമാറ്റിയ ശേഷം പകരം ഇവിടെ ജിഐ പൈപ്പ് സ്ഥാപിക്കുന്നതിനായി യന്ത്രങ്ങൾ ഇന്നലെ വൈകിട്ടോടെ എത്തിച്ചു.
അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിലെ ജലസംഭരണികളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണിത്. റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെടുത്തി റോഡ് പൊളിച്ചാൽ മാത്രമേ അറ്റകുറ്റപ്പണി നടത്താൻ കഴിയൂ. ഇന്നുമുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയാണു അറ്റകുറ്റപ്പണി നടത്തുന്നത്.
ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന റൂട്ടാണിത്.
തൈക്കാട്ടുശേരി റോഡിൽ 16 മുതൽ 18 വരെ ഗതാഗത നിയന്ത്രണം
ജപ്പാൻ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇന്നു രാവിലെ 8 മുതൽ 18ന് വൈകിട്ട് 6 വരെ തൈക്കാട്ടുശേരി പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. മാക്കേക്കടവ്– തുറവൂർ റോഡിൽ മാക്കേക്കടവിൽ നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണിയാതൃക്കയിൽ ജംക്ഷനിൽ നിന്നു വടക്കോട്ട് തിരിഞ്ഞുപോകണം.
തുറവൂർ ജംക്ഷനിൽ നിന്നു തൈക്കാട്ടുശേരി ഭാഗത്തേക്കുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]