
സമൂഹ ലളിതാസഹസ്രനാമാർച്ചന
പ്രയാർ ∙ കരിങ്ങാട്ടുകാവ് ദേവീക്ഷേത്രത്തിൽ സമൂഹ ലളിതാ സഹസ്രനാമാർച്ചന നാളെ രാവിലെ 9ന് ആചാര്യൻ പള്ളിക്കൽ രാജശേഖരൻ പിളളയുടെ കാർമികത്വത്തിൽ നടക്കും. നൈറ്റ് മാർച്ച് നടത്തും
മാവേലിക്കര ∙ വോട്ട് കൊള്ളയിൽ പ്രതിഷേധിച്ചു യുഡിഎഫ് തഴക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 18ന് വൈകിട്ടു 6ന് ഇറവങ്കര ജംക്ഷനിൽ നിന്നു മാങ്കാംകുഴിയിലേക്കു നൈറ്റ് മാർച്ച് നടത്തും.
ഉദ്ഘാടനം ഇന്ന്
കൃഷ്ണപുരം∙ വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി യൂണിറ്റ് ഇന്ന് 3.30ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജിംനേഷ്യവും ഫിറ്റ്നസ് സെന്ററും യു.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ശ്രീകൃഷ്ണചരിതം നങ്ങ്യാർക്കൂത്ത്
ചെങ്ങന്നൂർ ∙ പേരിശേരി തൃക്കയിൽ ക്ഷേത്രവുമായി ചേർന്ന് ചെങ്ങന്നൂരിലെ കഥകളി ആസ്വാദനക്കളരി മാസം തോറും നടത്തിവരുന്ന നങ്ങ്യാർക്കൂത്ത് പരമ്പരയിൽ ഈ മാസത്തെ അവതരണം നാളെ വൈകിട്ട് 6 ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ഡോ.
കലാമണ്ഡലം കൃഷ്ണേന്ദു അവതരിപ്പിക്കുന്ന രാസക്രീഡയിൽ കലാമണ്ഡലം ധനരാജൻ, രാഹുൽ എന്നിവർ മിഴാവ് ഒരുക്കും. മാർഗി അഖിൽ ഇടയ്ക്കയും കലാമണ്ഡലം സീതാലക്ഷ്മി താളവും അവതരിപ്പിക്കും. അഖില കേരള ക്വിസ് മത്സരം ഇന്ന്
ചമ്പക്കുളം ∙ ഏലിക്കുട്ടി സിബിച്ചൻ മെമ്മോറിയൽ അഖില കേരള ക്വിസ് മത്സരം ഇന്ന് 10നു സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 35 ടീമുകൾ പങ്കെടുക്കും. ഹൈസ്കൂൾ വിഭാഗം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു മത്സരം സംഘടിപ്പിക്കുന്നത്.
ആദ്യ 3 സ്ഥാനക്കാർക്ക് 5001, 3001, 2001 രൂപ വീതം കാഷ് പ്രൈസും ട്രോഫികളും നൽകും. സ്കൂൾ മാനേജർ ഫാ.
ഡോ. ജയിംസ് പാലയ്ക്കൽ മത്സരം ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക് രാജു സമ്മാന വിതരണം നടത്തും.
ഉദ്ഘാടനം ഇന്ന്
കൃഷ്ണപുരം∙ വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി യൂണിറ്റ് ഇന്ന് 3.30ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജിംനേഷ്യവും ഫിറ്റ്നസ് സെന്ററും യു.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യും.
അധ്യാപക ഒഴിവ്
തുറവൂർ ∙ കേരള സർവകലാശാലയുടെ അരൂരിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അരൂർ റീജനൽ സെന്ററിൽ മാനേജ്മെന്റ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക പാനൽ തയാറാക്കുന്നതിനായി എംബിഎയും യുജിസി യോഗ്യതയുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ 2 സെറ്റ് പകർപ്പുകളുമായി 20ന് മുൻപ് നേരിട്ടെത്തണം.
9947894251, 9539706245
സീറ്റൊഴിവ്
ആലപ്പുഴ ∙ സർക്കാരിന്റെ തൊഴിൽ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയ കലവൂരിൽ ആരംഭിക്കുന്ന ടാലി എസൻഷ്യൽ കോംപ്രിഹെൻസീവ് കോഴ്സിൽ ഏതാനും സീറ്റുകൾ ഉണ്ട്. പ്രവേശനം 20 വരെ നീട്ടി.
6282095334, 9495999682
അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കം ഡ്രൈവർ പിഎസ്സി പരീക്ഷ ഇന്ന്
ആലപ്പുഴ ∙ മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തെത്തുടർന്നു മാറ്റിവച്ച അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കം ഡ്രൈവർ (വാർഡൻ ഡ്രൈവർ) തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷ ജില്ലയിൽ ഇന്ന്. ജൂലൈ 22നു നടക്കേണ്ടിയിരുന്ന പരീക്ഷയാണു മാറ്റിവച്ചത്.
പരീക്ഷ സെന്ററുകളിൽ മാറ്റമില്ല. രാവിലെ 7.15നു മുൻപ് സെന്ററുകളിൽ എത്തിച്ചേരണം.
ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്എസ്എസ്, ഗവ.മുഹമ്മദൻസ് ഗേൾസ് എച്ച്എസ്എസ്, ഗവ.
ഗേൾസ് എച്ച്എസ്എസ്, ഗവ. ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, ലിയോ തേർട്ടീൻത് ഹൈസ്കൂൾ എന്നിവിടങ്ങളിലാണു സെന്റർ.
ജില്ലയിൽ 1075 പേരാണു പരീക്ഷയെഴുതുന്നത്. അമ്പലപ്പുഴ പാൽപായസത്തിന്റെ ബുക്കിങ് നിർത്തി
അമ്പലപ്പുഴ ∙ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തിടപ്പള്ളിയുടെ നവീകരണം നടക്കുന്നതിനാൽ നിത്യനിവേദ്യമായ അമ്പലപ്പുഴ പാൽപായസത്തിന്റെ മുൻകൂർ ബുക്കിങ് നാളെ മുതൽ താൽക്കാലികമായി നിർത്തി.
തെക്കേ കൗണ്ടർ വഴി രാവിലെ 10 മുതൽ അതതു ദിവസത്തെ പാൽപായസത്തിന് ശീട്ടാക്കാമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൻ.അജിത്കുമാർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]