
കൈനകരി ∙ കുഴൽക്കിണറിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് കൈനകരി പഞ്ചായത്ത് ഭൂജലവകുപ്പിനു നിവേദനം സമർപ്പിച്ചു. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ യോഗം19നു കലക്ടർ വിളിച്ചു ചേർക്കും. രൂക്ഷമായ ശുദ്ധജല പ്രശ്നം നിലനിൽക്കുന്ന കൈനകരി പഞ്ചായത്തിൽ ശാശ്വത പരിഹാരം എന്ന നിലയിൽ പുതിയതായി ഒരു കുഴൽക്കിണർ കൂടി സ്ഥാപിക്കുന്നതിനു പണം നീക്കി വച്ച് അനുമതിക്കായി പഞ്ചായത്ത് ഭൂജല വകുപ്പിനെ സമീപിച്ചിട്ടു മാസങ്ങളായി.
എന്നാൽ പള്ളാത്തുരുത്തി പാലത്തിനു സമീപം പുതിയ കുഴൽക്കിണർ സ്ഥാപിക്കുന്നതിന് അനുവാദം നിഷേധിക്കുകയാണു ചെയ്തത്.
ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദിന്റെ നേതൃത്വത്തിൽ ഭൂജല വകുപ്പ് ജില്ലാ ഓഫിസർക്കു നിവേദനം നൽകി. സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ, സ്ഥിരസമിതി അധ്യക്ഷൻ കെ.എ.പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]