
മാവേലിക്കര ∙ ബിഷപ് മൂർ കോളജ് രസതന്ത്ര വിഭാഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇനവേഷൻ കൗൺസിൽ, കെഎസ്സിഎസ്ടിഇ, കേരള ബൗദ്ധിക സ്വത്തവകാശ ഇൻഫർമേഷൻ സെന്റർ എന്നിവ സംയുക്തമായി ബൗദ്ധിക സ്വത്തവകാശ നിയമം സംബന്ധിച്ച ശിൽപശാല കോളജിൽ സംഘടിപ്പിച്ചു.
എംജി സർവകലാശാല റജിസ്ട്രാർ ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ ഡോ.ബിസ്മി ഗോപാലകൃഷ്ണനും ‘കണ്ടുപിടുത്തങ്ങളുടെ പേറ്റന്റ് സാധ്യതയും പേറ്റന്റ് ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമവും’ എന്ന വിഷയത്തിൽ ഈ രംഗത്തെ വിദഗ്ധയും ഗവേഷകയുമായ പി.സി.ചൈതന്യയും ശിൽപശാല നയിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ.
രഞ്ജിത് മാത്യു ഏബ്രഹാം, വൈസ് പ്രിൻസിപ്പൽ ഡോ. ആൻ ഏഞ്ചലിൻ ഏബ്രഹാം, വകുപ്പധ്യക്ഷ ഡോ.
സിജി കെ.മേരി, ഡോ. രേഖ റോസ് കോശി, ഡോ.
ദീപ തോമസ്, ഡോ. ട്രെസ്യ ഏലിയാസ് പ്രിൻസി പൗലോസ്, ഡോ.
പ്രിയ മേരി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]