
ചാരുംമൂട് ∙ വിദ്യാർഥികളെക്കൊണ്ട് ബിജെപി നേതാവിന്റെ കാൽ കഴുകിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്യു മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ കെഎസ്യു പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഏറെ നേരം ഉന്തുംതള്ളുമുണ്ടായി.
അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കണ്ടാൽ അറിയാവുന്ന അൻപതോളം പേർക്കെതിരെ കേസ് എടുത്തു.
അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു. ഇടപ്പോൺ ജംക്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സ്കൂളിന് 100 മീറ്റർ അകലെ പൊലീസ് തടഞ്ഞു.
തുടർന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സമരം ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് കടക്കാനും സമീപത്തെ ആരോഗ്യ കേന്ദ്രത്തിന്റെ മുന്നിലൂടെ ബാരിക്കേഡിന് മറുഭാഗത്ത് എത്താനും ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്.
പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല.
ബലം പ്രയോഗിച്ചാണ് വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ നൂറനാട് സ്റ്റേഷനിലേക്ക് മാറ്റിയത്.വിദ്യാലയങ്ങളിൽ കാവിവൽക്കരണം അനുവദിക്കില്ലെന്നും എസ്എഫ്ഐ നടത്തുന്ന സമരങ്ങളിൽ കാവിവൽക്കരണത്തിനെതിരെ പ്രതികരിക്കുന്നില്ലെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.കെഎസ്യു മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് ഷാൻ ചാരുംമൂട് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മീനു സജീവ്, കെഎസ്യു നേതാക്കളായ ശ്രീജിത്ത് പുലിമേൽ, സിൻജോ സാമുവൽ സഖറിയ, എം.എസ്.രോഹിത്, അൻസിൽ ജലീൽ, സുറുമി ഷാഹുൽ, ദേവിക സുഭാഷ്, സനിക സനജൻ, രോഹിത് പാറ്റൂർ, ആദർശ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ റിയാസ് പത്തിശ്ശേരിൽ, സുഹൈർ വള്ളികുന്നം, റഫീഖ് രിഫായ്, ഭരത് വേണുഗോപാൽ, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം മുത്താരരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]