എടത്വ ∙ ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നാഷനൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സസിന്റെ (എൻബിഎജിആർ ) അംഗീകാരം ലഭിച്ചതോടെ കുട്ടനാടൻ താറാവുകൾക്ക് പ്രിയമേറും എന്ന പ്രതീക്ഷയിൽ കർഷകർ. കേരളത്തിൽ നിന്നുള്ള ചാര, ചെമ്പല്ലി എന്നീ ഇനങ്ങളിൽപെട്ട താറാവുകൾ നേരത്തെ തന്നെ മികച്ചയിനം എന്ന അംഗീകാരം ലഭിച്ചിരുന്നതാണ്.
മറ്റു സംസ്ഥാനത്തെ താറാവുകളെക്കാൾ പോഷക മൂല്യമുള്ള താറാവുകളാണ് ചാരയും ചെമ്പല്ലിയും എന്നു നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇതു കണക്കിലെടുത്തു കുട്ടനാടൻ താറാവുകൾ മൂല്യാധിഷ്ഠിത ഉൽപന്നമായി ജനങ്ങളുടെ കൈകളിൽ എത്തിക്കുന്ന പദ്ധതിക്ക് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മൃഗസംരക്ഷണ വകുപ്പ് രൂപം കൊടുത്തിരുന്നതാണ്. എന്നാൽ പദ്ധതി മുന്നോട്ടു പോയില്ല.
ദേശീയ അംഗീകാരം ലഭിച്ചതോടെ ഈ പദ്ധതി പുനരാരംഭിക്കണമെന്നാണു കർഷകരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

