മുഹമ്മ ∙ തണ്ണീർമുക്കം പഞ്ചായത്തിലെ പ്രധാന പൊതുകുളമായ കണ്ടംകുളത്തിന്റെ നവീകരണ ജോലികൾ ഇഴയുന്നു. ഏറെ നാളത്തെ മുറവിളികൾക്കൊടുവിലാണ് 7-ാം വാർഡിലെ നാലര ഏക്കർ വിസ്തൃതിയുള്ള കണ്ടംകുളത്തിന്റെ നവീകരണപ്രവർത്തനങ്ങൾ 2024 ഏപ്രിൽ 24ന് ആരംഭിച്ചത്. സംസ്ഥാന സർക്കാർ അനുവദിച്ച 1.46 കോടി രൂപ വിനിയോഗിച്ചാണ് കുളം നവീകരിക്കുന്നത്.
കെഎൽഡിസിയുടെ മേൽനോട്ടത്തിൽ കരാറുകാരനാണ് നിർമാണ ചുമതല. 3 ഘട്ടങ്ങളിലായാണ് ജോലികൾ പൂർത്തിയാക്കേണ്ടത്.
2024 നവംബർ 14 വരെ ആയിരുന്നു കരാർ കാലാവധി. ജോലി പൂർത്തീകരിക്കാത്തതിനാൽ കരാറുകാരന്റെ അപേക്ഷയിൽ അധികൃതർ പിന്നീട് പല തവണ കരാർ കാലാവധി നീട്ടി നൽകിയെങ്കിലും നിശ്ചിത സമയത്ത് പണി പൂർത്തീകരിക്കാത്ത അവസ്ഥ തുടരുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്ന് നിലച്ച പണി കഴിഞ്ഞ ദിവസമാണ് ചെറിയ രീതിയിൽ ആരംഭിച്ചത്. കരാറുകാരന്റെയും അധികൃതരുടെയും നിരുത്തരവാദിത്തം മൂലമാണ് കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇഴയുന്നതെന്ന് നാട്ടുകാർ പറയുന്നു.
മിക്ക പഞ്ചായത്തുകളിലും പൊതുകുളങ്ങളുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കിയെങ്കിലും കണ്ടം കുളത്തിന്റെ പണി അനന്തമായി നീളുകയാണ്.
കുളത്തിനരികിൽ കല്ലുകെട്ടൽ, ബെൽറ്റ് വാർക്കൽ, 3 കടവുകളുടെ നിർമാണം തുടങ്ങിയവ പൂർത്തീകരിക്കാനുണ്ട്. ഒരു വർഷം മുൻപ് കുളത്തിന്റെ ആഴം കൂട്ടിയ ശേഷം പണി നിലച്ചു കിടന്നപ്പോൾ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.
എന്നിട്ടും കുളത്തിന്റെ ജോലി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താൻ അധികൃതരും ജനപ്രതിനിധികളും വൈമനസ്യം കാട്ടുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

