ഹരിപ്പാട് ∙ റോഡ് നവീകരണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ വശങ്ങൾ മണ്ണിട്ടു നിരപ്പാക്കാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. പ്രധാനമന്ത്രിയുടെ സഡക്ക് യോജന പദ്ധതി പ്രകാരം കോടികൾ ചെലവഴിച്ച് പണി പൂർത്തിയാക്കിയ നാരകത്തറ– വലിയകുളങ്ങര റോഡിന്റെ വശങ്ങളാണ് താഴ്ന്നു കിടക്കുന്നത്. ചിലയിടങ്ങളിൽ റോഡിന്റെ സൈഡ് ടാർ ചെയ്ത ഭാഗങ്ങളുമായി ഒരടിയിലധികം വ്യത്യാസമുണ്ട്.
വാഹനങ്ങളിൽ നിന്ന് ഇറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ താഴ്ചയിലേക്ക് കാൽ കുത്തുമ്പോൾ മറിഞ്ഞു വീഴാനുള്ള സാധ്യതയുമുണ്ട്. സൈക്കിളിൽ സ്കൂളിൽ പോകുന്ന വിദ്യാർഥികൾ എതിരെ വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കാൻ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് അപകടം സംഭവിക്കാറുണ്ട്. വലിയ വാഹനങ്ങൾ കടന്നു വരുമ്പോഴാണ് അപകട
സാധ്യത കൂടുതൽ. വിവിധ സ്കൂളുകളിലേക്ക് ഒട്ടേറെ വിദ്യാർഥികളാണ് സൈക്കിളിൽ ഇതു വഴി പോകുന്നത്.
രാത്രി ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടാറുമുണ്ട്. എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ താഴ്ന്നു കിടക്കുന്ന റോഡിന്റെ വശത്തേക്ക് ഇറക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെടും. റോഡ് നവീകരണത്തിനൊപ്പം വശങ്ങൾ മണ്ണിട്ടു നികത്തി നിരപ്പാക്കണം എന്നു നിബന്ധന ഉണ്ടെങ്കിലും പാലിക്കാറില്ല.
പേരിനു മാത്രം ചിലയിടങ്ങളിൽ മണ്ണ് ഇറക്കുമെങ്കിലും കൃത്യമായി ഉറപ്പിക്കാത്ത അവസ്ഥയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

