ആലപ്പുഴ∙ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രകടമായെങ്കിലും ഭരണത്തെപ്പറ്റിയുള്ള ജനാഭിപ്രായമറിയാനുള്ള സിറ്റിസൻസ് റെസ്പോൺസ് പദ്ധതിയുടെ നടപടികൾ സർക്കാർ സജീവമാക്കി. 20 കോടി രൂപ ചെലവിൽ സിപിഎം ഘടകങ്ങളുടെയും അനുകൂല ജീവനക്കാരുടെയും നേതൃത്വത്തിൽ നടത്തുന്ന വിവര ശേഖരണത്തിനുള്ള പരിശീലനം ഇന്നു മുതൽ തൃശൂർ കിലയിൽ നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഭവന സന്ദർശനം പൂർത്തിയാക്കാനാണു തിടുക്കത്തിലുള്ള നടപടികൾ.
പരിശീലകർക്കുള്ള പരിശീലനം 2 ഘട്ടങ്ങളായാണു നടത്തുന്നത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് തലത്തിൽ സർവേക്കുള്ള സ്ക്വാഡുകളുടെ വിന്യാസവും അവർക്കുള്ള പരിശീലനവും സംബന്ധിച്ചാണു കിലയിലെ പരിപാടി.
തിരഞ്ഞെടുപ്പിൽ രാഷ്ട്രീയചിത്രം മാറിമറിഞ്ഞതോടെ ബ്ലോക്കുതല പരിശീലനത്തിനു നിയോഗിക്കപ്പെട്ട ജീവനക്കാരെ മാറ്റി നിയമിക്കാൻ അടിയന്തര ശുപാർശയുമായിട്ടുണ്ട്.
18നു പെരുമാറ്റച്ചട്ടത്തിന്റെ സമയപരിധി അവസാനിച്ചാലുടൻ സ്ക്വാഡുകൾക്കുള്ള പ്രാദേശിക പരിശീലനം തുടങ്ങും.
ജില്ല, നിയമസഭാ മണ്ഡലം, തദ്ദേശസ്ഥാപനം തലങ്ങളിൽ സമിതികൾ രൂപീകരിച്ചു പരിശീലനം നൽകിയിട്ടുണ്ട്. പത്തു വർഷത്തെ സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങൾക്കു ധാരണ നൽകാനും സംസ്ഥാനതലം മുതൽ തദ്ദേശസ്ഥാപനതലം വരെയുള്ള പ്രോഗ്രസ് റിപ്പോർട്ടുകൾ വിതരണം ചെയ്യാനും സ്ക്വാഡ് അംഗങ്ങൾക്കു നിർദേശമുണ്ട്. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട
സാഹചര്യത്തിൽ ഭവനസന്ദർശനത്തിന്റെ പ്രായോഗികത സംബന്ധിച്ചു പ്രവർത്തകരിലും ഉദ്യോഗസ്ഥരിലും ആശങ്ക ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

