ആലപ്പുഴ ∙ മുതിർന്ന നാടക ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ ശതാഭിഷിക്തനാകുന്നു. മുന്നൂറിലേറെ നാടകങ്ങൾക്കായി ആയിരത്തിയഞ്ഞൂറിലധികം ഗാനങ്ങൾ രചിച്ച അദ്ദേഹം 4 സിനിമകൾക്കു വേണ്ടിയും പാട്ടെഴുതിയിട്ടുണ്ട്.
എം.എസ്.ബാബുരാജ്, എം.കെ.അർജുനൻ, ദക്ഷിണാമൂർത്തി, ആർ.കെ.ശേഖർ എന്നിവർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങും ശിഷ്യരുടെയും സഹപ്രവർത്തകരുടെയും സംഗമവും 18,19 തീയതികളിൽ നടക്കും.
18ന് പാണാവള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ 2.30മുതൽ ഗുരുപൂർണിമ എന്ന പേരിൽ ശിഷ്യരുടെയും സഹപ്രവർത്തകരുടെയും സംഗമം മട്ടാഞ്ചേരി ടിഡിബിറ്റിഎസിൽ ഷാഹുലിന്റെ അധ്യാപകനായിരുന്ന വി.മുരളീധരമേനോൻ ഉദ്ഘാടനം ചെയ്യും. 19ന് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 9.30മുതൽ നാടക പ്രവർത്തക സംഗമം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
പൂച്ചാക്കൽ ഷാഹുൽ ഫൗണ്ടേഷൻ ഉദ്ഘാടനം മുൻ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള നിർവഹിക്കും. 3ന് പൗരാവലിയുടെ ഉപഹാരം മന്ത്രി വി.എൻ.വാസവൻ സമർപ്പിക്കുമെന്ന് സംഘാടക സമിതി കൺവീനർ ടി.വി.ഹരികുമാർ, ജോയിന്റ് കൺവീനർ സദാനന്ദൻ പാണാവള്ളി, പി.നളിനപ്രഭ, ബി.ഹരിദാസ് എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]