ചാരുംമൂട്∙ ചുനക്കര ജംക്ഷനിൽനിന്ന മരത്തിന്റെ പ്രധാനശിഖരം കടപുഴകിവീണപ്പോൾ ഒഴിവായത് വൻ ദുരന്തം. കൊല്ലം–തേനി ദേശീയപാതയിൽ ചുനക്കര ജംക്ഷനിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലായി നൂറ്റാണ്ട് പഴക്കമുള്ള മരത്തിന്റെ ശിഖരമാണ് ഇന്നലെ രാവിലെ 10.30ന് ഒടിഞ്ഞു വീണത്.
ജൂലൈ മൂന്നിന് ശിഖരങ്ങൾ ദ്രവിച്ച് അപകടാവസ്ഥയിൽ നിൽക്കുന്നതിന്റെ ചിത്രവും വാർത്തയും മനോരമ നൽകിയിരുന്നു.
മരം ഒടിഞ്ഞുവീഴുന്നതിനു സെക്കന്റുകൾക്കു മുൻപു ചെങ്ങന്നൂർ ഭാഗത്തു നിന്ന് ചാരുംമൂട് ഭാഗത്തേക്ക് വന്ന സ്വകാര്യബസ് വൃക്ഷത്തിന് പത്ത് മീറ്റർ അകലെയായി നിർത്തിയിരുന്നു. ഈ സമയം പഞ്ചായത്തിലേക്ക് സ്കൂട്ടറിൽ വന്ന യാത്രക്കാരൻ ശിഖരത്തിന്റെ ചില്ലകളുടെയും ഇലകളുടെയും ഇടയിൽപെട്ടെങ്കിലും പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
സ്കൂട്ടറിന് കേടുപാടുകൾ സംഭവിച്ചു.
ശിഖരം വീണതിനെ തുടർന്നു ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പിന്നീട് മരം റോഡിൽ നിന്നു മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
സംഭവത്തെ തുടർന്ന് കെ–പി റോഡിലെ അറ്റകുറ്റപ്പണി കരാർ എടുത്തിരിക്കുന്ന കമ്പനിയുടെ ആൾക്കാരെത്തി അപകടാവസ്ഥയിൽ ദ്രവിച്ച് നിൽക്കുന്ന മറ്റ് ശിഖരങ്ങൾ മുറിച്ചുമാറ്റി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.അനിൽകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ സംഭവസ്ഥലത്ത് എത്തുകയും ശിഖരങ്ങൾ റോഡിൽ നിന്നു മാറ്റുകയും ചെയ്തു.എം.എസ്.അരുൺകുമാർ എംഎൽഎയുടെ ഓഫിസിൽനിന്നു ദേശീയപാത ഓഫിസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ദേശീയപാത അസി. എക്സി.
എൻജിനീയർ സ്ഥലത്തെത്തി. നിലംപൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്ന ശേഷിക്കുന്ന വൃക്ഷങ്ങളും അടിയന്തരമായി മുറിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കും. അപകടാവസ്ഥയിൽ നിലകൊള്ളുന്ന വൃക്ഷ ശിഖരങ്ങൾ മുറിച്ച് മാറ്റാൻ പഞ്ചായത്തും നടപടി സ്വീകരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]