പൂച്ചാക്കൽ ∙ അരൂക്കുറ്റി പാലത്തിൽ വിവിധ സ്ഥലങ്ങളിലായി ഇരുപതോളം കുഴികൾ. പലയിടത്തും കോൺക്രീറ്റ് കമ്പികൾ തെളിഞ്ഞിട്ടുമുണ്ട്.
പതിറ്റാണ്ടുകൾ പഴക്കമുണ്ട് അരൂക്കുറ്റി പാലത്തിന്. ഒട്ടേറെത്തവണ കുഴികൾ രൂപപ്പെട്ടത് താൽക്കാലികമായി അടച്ചതാണ്.
അടച്ച സ്ഥലങ്ങളിലെ കോൺക്രീറ്റ് ആവരണം മാറി വീണ്ടും കുഴികളായിട്ടുണ്ട്. ഇവയിൽ ചിലതിലാണ് അടിത്തട്ടിനോടു ചേർന്ന കോൺക്രീറ്റ് കമ്പിയും തെളിഞ്ഞ്, ഉയർന്നു നിൽക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ ടയറിന് ഉൾപ്പെടെ ഇത് ഭീഷണിയാണ്.
കാൽനട
യാത്രികർക്കു പരുക്കേൽക്കാനും സാധ്യത. ഒട്ടേറെപ്പേർ പ്രഭാത, സായാഹ്ന വ്യായാമത്തിന് അരൂക്കുറ്റി പാലം വഴി നടക്കാറുണ്ട്.
പാലത്തിൽ തെരുവു വിളക്കുകൾ മുഴുവനായും കത്തുന്നില്ലെന്ന പരാതിയുമുണ്ട്. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്നതാണ് അരൂക്കുറ്റി പാലം. അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ കൂടുതൽ വാഹനങ്ങൾ സമാന്തര റോഡായ അരൂക്കുറ്റി – ചേർത്തല റോഡിലൂടെയെത്തി പാലത്തിലൂടെ പോകുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]