എടത്വ ∙ മുട്ടാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന വികസന സദസ്സിന്റെ ഉദ്ഘാടനം തോമസ് കെ.തോമസ് എംഎൽഎ നിർവഹിച്ചു. തനതു ഫണ്ടുകൾ പോലും ഇല്ലാതിരുന്ന പഞ്ചായത്തിനെ സംസ്ഥാനത്തും ജില്ലയിലും ഒന്നാമത് എത്തിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു വികസന സദസ്സ് നടന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.സുരമ്യ അധ്യക്ഷ വഹിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേണുഗോപാൽ തദ്ദേശസ്ഥാപനത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു.
തദ്ദേശസ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങൾ സംബന്ധിച്ച് വിഡിയോ പ്രകാശനം ഭാമദേവി നിർവഹിച്ചു.
തദ്ദേശസ്ഥാപന തലത്തിൽ വിവിധ പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ പഞ്ചായത്ത് മുൻ പ്രസിഡന്റ് ലിനി ജോളി മുൻ വൈസ് പ്രസിഡന്റ് ബോബൻ ജോസ്, പഞ്ചായത് മുൻ സെക്രട്ടറി ബിനു ഗോപാൽ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെർലിൻ ബൈജു, പഞ്ചായത്ത് സെക്രട്ടറി എം.പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]