ചെങ്ങന്നൂർ / മാന്നാർ/മാവേലിക്കര ∙ അമ്പാടിക്കണ്ണന്റെ ലീലകൾ പുനരാവിഷ്കരിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ. തിരുവൻവണ്ടൂർ, മഴുക്കീർ, ഇരമല്ലിക്കര, നന്നാട്, വനവാതുക്കര, വനവാതുക്കര കിഴക്ക് എന്നിവിടങ്ങളിൽ നിന്നാരംഭിച്ചു തിരുവൻവണ്ടൂർ ജംക്ഷനിൽ സംഗമിച്ച മഹാശോഭായാത്ര തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. ചെങ്ങന്നൂർ നഗരത്തിൽ മേപ്രം, കോടിയാട്ടുകര, ഉമയാറ്റുകര, മുണ്ടൻകാവ്, തിട്ടമേൽ, കിഴക്കേനട, അങ്ങാടിക്കൽ, അങ്ങാടിക്കൽ തെക്ക്, ശാസ്താംകുളങ്ങര, മംഗലം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വണ്ടിമല ജംക്ഷനിൽ സംഗമിച്ച് മഹാശോഭായാത്ര ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചു.
മുളക്കുഴ, മുളക്കുഴ സ്കൂളിന്റെ വടക്കുഭാഗം, തിരുമുളക്കുഴ, കുഴിപൊയ്ക കനാലിന്റെ മുകൾ ഭാഗം, പറയരുകാല ഭാഗങ്ങളിലെ ശോഭായാത്രകൾ മുളക്കുഴ കാണിക്കമണ്ഡപം ജംക്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി മുളക്കുഴ ഗന്ധർവ്വമുറ്റം ദേവീക്ഷേത്രത്തിൽ സമാപിച്ചു.
നികരുംപുറം, കോടംതുരുത്ത്, പിരളശ്ശേരി, എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭായാത്രകൾ കനാൽ ജംക്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി പിരളശ്ശേരി ഭദ്രാഭഗവതി ക്ഷേത്രത്തിലും ആലിൻചുവട്, പൂതംകുന്ന്, പാറപ്പാട്, കാഞ്ഞിരത്തുംമൂട് എന്നിവിടങ്ങളിലെ ശോഭായാത്രകൾ വായനശാല കവലയിൽ സംഗമിച്ച് പാറപ്പാട്ടും സമാപിച്ചു.
കാരയ്ക്കാട് വലിയവീട്ടിൽ ദേവീക്ഷേത്രം, നെടിയത്ത് ഭഗവതിക്ഷേത്രം, അരീക്കര ഗുരുമന്ദിരം, മണ്ണാറക്കാട് ഗുരുമന്ദിരം, കൊടക്കാമരം കൊട്ടാരത്തിൽ ദേവിക്ഷേത്രം, മലനട മഹാദേവക്ഷേത്രം, കായിപ്പശേരി ദേവിക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കോണത്ത് ദേവിക്ഷേത്രത്തിൽ എത്തി മഹാശോഭായാത്രയായി കാരയ്ക്കാട് ധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു.കൊഴുവല്ലൂർ, അറന്തക്കാട്, കളരിത്തറ, വാഴപ്പള്ളിമുട്ടം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ അറന്തക്കാട് ജംക്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി കൊഴുവല്ലൂർ ദേവിക്ഷേത്രത്തിൽ സമാപിച്ചു.
പുലിയൂരിൽ പൂവണ്ണാമുറി ദേവിക്ഷേത്രം, ആയുർവേദ ആശുപത്രി, കളിപ്പിൽ ക്ഷേത്രം, കരിമ്പിൻകാവ് ക്ഷേത്രം, കോയിക്കൽ ക്ഷേത്രം എന്നീ ശോഭായാത്രകൾ പുലിയൂർ ഗണപതി ക്ഷേത്രം ജംക്ഷനിൽ സംഗമിച്ച് പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. പേരൂർകുളങ്ങര ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര പഴയാറ്റിൽ ക്ഷേത്രം വഴി തൃക്കയിൽ ക്ഷേത്രത്തിൽ സമാപിച്ചു. വെണ്മണി മണ്ഡലത്തിൽ പുന്തല ഏറം, പുന്തലത്താഴം, ശാർങക്കാവ്, മഹാദേവർനട, കല്യാത്ര, വെൺമണിത്താഴം, കുതിരവട്ടം, ശാർങമല ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ശാർങക്കാവ് ദേവിക്ഷേത്രത്തിൽ നിന്ന്ആരംഭിക്കുന്ന മഹാശോഭായാത്ര കല്യാത്ര ഭുവനേശ്വരി ക്ഷേത്രത്തിൽ സമാപിച്ചു.
ക്ഷേത്ര സന്നിധിയിൽ ഗോപികാനൃത്തം, ഉറിയടി, സമ്മാനദാനം, പ്രസാദവിതരണം എന്നിവ നടന്നു.
ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പെരിങ്ങറ, മണ്ഡപരിയാരം, ഇടവങ്കാട്, അരിയന്നൂർശേരി, മാമ്പ്ര, ഇടമുറി, വിവേകാനന്ദ എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ പടനിലം ജംക്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. ചെറുവല്ലൂർ, ആലക്കോട്, ഞാഞ്ഞൂക്കാട്, കടയിക്കാട് ശോഭായാത്രകൾ കൊല്ലകടവ് ജംക്ഷനിൽ സംഗമിച്ച് ആലക്കോട്, നല്ലൂർക്കാവ് വഴി ചെറുവല്ലൂർ ദേവിക്ഷേത്ര ദർശനത്തിനു ശേഷം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.പാണ്ടനാട് മണ്ഡലത്തിൽ അടിച്ചിക്കാവ്, പ്രയാർ, വന്മഴി, മുറിയായിക്കരയിൽ നിന്ന് തുടങ്ങി തൃക്കണ്ണാ പുരം ക്ഷേത്രത്തിൽ സമാപിച്ചു. എണ്ണയ്ക്കാട് പൂഴിക്കാട് ജംക്ഷൻ, എണ്ണയ്ക്കാട് വടക്ക് തുടങ്ങി എണ്ണയ്ക്കാട് ജംക്ഷൻ, ഗുരുദേവ മന്ദിരം വഴി എണ്ണയ്ക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു.
ഇലഞ്ഞിമേൽ കളിപ്പിൽ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ഇലഞ്ഞിമേൽ ജംക്ഷൻ, മല്ലശ്ശേരി, കൃഷ്ണൻമഠത്തിൽ സമാപിക്കും.
തോനയ്ക്കാട് പൊറ്റമേൽക്കടവ് ഗുരുമന്ദിരത്തിൽ നിന്ന് തുടങ്ങി തോനയ്ക്കാട് ജംക്ഷൻ, കണ്ഠാളൻകാവ് ശിവക്ഷേത്രത്തിൽ സമാപിച്ചു. ഗ്രാമത്തിൽ പടിഞ്ഞാറ് യോഗീശ്വര ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ഗുരുമന്ദിരം വഴി ഗ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
ആലാ മണ്ഡലത്തിൽ ആലാ, ഉമാപതിപുരം, നെടുവരംകോട് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ആലാ ജംക്ഷനിൽ സംഗമിച്ച് നെടുവരംകോട് മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. പെണ്ണുക്കര, പെണ്ണുക്കര വടക്ക്, പെണ്ണുക്കര തെക്ക്, കൊടുകുളഞ്ഞി എന്നി ശോഭായാത്രകൾ പെണ്ണുക്കര കനാൽ ജംക്ഷനിൽ സംഗമിച്ച് മഹാ ശോഭായാത്രയായി നെടുവരംകോട് മഹാദേവക്ഷേത്രത്തിൽ സമാപിച്ചു.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി.വിവിധ ബാലഗോകുലങ്ങളായ കുട്ടംപേരൂർ കൊറ്റാർകാവ് ദുർഗാ ബാലഗോകുലം, പൊതുവൂർ ഭദ്രബാലഗോകുലം, കുരട്ടിക്കാട് വല്യച്ഛൻകാവ് ബാലഗോകുലം, കുരട്ടിക്കാട് തേവരിക്കൽ ശങ്കരാ ബാലഗോകുലം, കുരട്ടിക്കാട് മണിപ്പുഴ മഹാദേവ ബാലഗോകുലം, കുരട്ടിക്കാട് മുത്താരമ്മ ബാലഗോകുലം, കുരട്ടിശേരി മേമഠം ഗോവിന്ദ ബാലഗോകുലം, കുരട്ടിശേരി മഹാദേവാ ബാലഗോകുലം, കുരട്ടിക്കാട് ശാസ്താ ബാലഗോകുലം, ഹരി ബാലഗോകുലം, തൃപ്പാവൂർ മുരുകാ ബാലഗോകുലം, വിഷവർശേരിക്കര ഭദ്രാ ബാലഗോകുലം, വള്ളക്കാലി എന്നിവിടങ്ങളിൽ നിന്നും പുറപ്പെട്ട ഗോകുല ശോഭായാത്ര കുട്ടംപേരൂർ കൊറ്റാർകാവ് ദേവി ക്ഷേത്രത്തിനു സമീപം സംഗമിച്ചു.
താളമേളത്തോടെ ശ്രീകൃഷ്ണ സ്തുതികളും ഭക്തിഗാനസുധയോടെ ശോഭായാത്ര മാന്നാർ സ്റ്റോർ ജംക്ഷനിലെത്തി.
ഒട്ടേറെ ഭക്തജനങ്ങളുടെ അകമ്പടിയോടെ ഈ മഹാശോഭായാത്ര പരുമല കടവിലെത്തി തിരിച്ച് സന്ധ്യയോടെ തൃക്കുരട്ടി മേമഠം ക്ഷേത്രത്തിൽ സമാപിച്ചു. കുട്ടംപേരൂർ ശുഭാനന്ദാനന്ദാലായാശ്രമത്തിലെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ശോഭായാത്ര നടന്നു. രാവിലെ ഗുരുപൂജ, ഗുരുദക്ഷിണ, എതിരേൽപ്, പ്രാർഥന, ആശ്രമാധിപതി ശുഭാനന്ദശക്തി ഗുരുദേവന്റെ അനുഗ്രഹപ്രഭാഷണം, ബാലികാബാലന്മാർക്ക് വസ്ത്ര വിതരണം, ബാലസദ്യ, സമൂഹസദ്യ, ഉറിയടി മത്സരം, കലാകായിക മത്സരം, ഭക്തിഗാനസുധ എന്നിവ നടന്നു.
ബാലഗോകുലം ചെങ്ങന്നൂർ ജില്ലയിൽ 350 സ്ഥലങ്ങളിൽ ശോഭായാത്ര, 52 കേന്ദ്രങ്ങളിൽ മഹാശോഭായാത്ര നടന്നു.കണ്ടിയൂർ, മറ്റം വടക്ക്, മറ്റം തെക്ക്, കൊച്ചിക്കൽ, കോട്ടയ്ക്കകം, വിദ്യാധിരാജ നഗർ എന്നിവിടങ്ങളിലെ ശോഭായാത്രകൾ തട്ടാരമ്പലം ജംക്ഷനിൽ സംഗമിച്ചു മഹാ ശോഭായാത്രയായും പ്രായിക്കര, പുതിയകാവ്, കൊറ്റാർകാവ്, റെയിൽവേ ഭാഗം, കല്ലുമല, പുന്നമൂട്, പൊന്നാരംതോട്ടം എന്നിവിടങ്ങളിലെ ശോഭായാത്രകൾ പുതിയകാവ് ദേവീക്ഷേത്രത്തിൽ സംഗമിച്ചും മിച്ചൽ ജംക്ഷനിലെത്തി.
തുടർന്നു ഇരു ശോഭായാത്രകളും സംഗമിച്ചു മഹാ ശോഭായാത്രയായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു.
ചെട്ടികുളങ്ങര മണ്ഡലത്തിൽ ഈരേഴ, ഈരേഴ തെക്ക്, കൊയ്പ്പള്ളി കാരാണ്മ, നടയ്ക്കാവ്, മേനമ്പള്ളി, കൈത തെക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക് എന്നിവിടങ്ങളിലെ ശോഭായാത്രകൾ ഭഗവതിപ്പടിയിൽ സംഗമിച്ച് ചെട്ടികുളങ്ങര ചന്ത ജംക്ഷനിലെത്തി. ഈരേഴ വടക്ക്, കൈത വടക്ക്, കാട്ടുവള്ളിൽ, പേള, കടവൂർ, ആഞ്ഞിലിപ്രാ, കരിപ്പുഴ എന്നിവിടങ്ങളിലെ ശോഭായാത്രകൾ കാട്ടുവള്ളിൽ ധർമശാസ്താ ക്ഷേത്രത്തിൽ സംഗമിച്ചു അവിടെ നിന്നു ചെട്ടികുളങ്ങരയിലെത്തി മഹാ ശോഭായാത്രയായി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സമാപിച്ചു.
തെക്കേക്കര മണ്ഡലത്തിൽ മുള്ളിക്കുളങ്ങര, പല്ലാരിമംഗലം, വടക്കേ മങ്കുഴി, ചെറുകുന്നം, ഉമ്പർനാട്, അഞ്ചാഞ്ഞിലിമൂട് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ തടത്തിലാലിൽ സംഗമിച്ചു.
മഹാശോഭായാത്ര തടത്തിലാൽ, കൈത മുക്ക്, വസൂരിമാല ജംക്ഷൻ, പുത്തൻചന്ത വഴി പല്ലാരിമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലും കുറത്തികാട് മണ്ഡലത്തിൽ ഓലകെട്ടി, വാത്തികുളം, പൊന്നേഴ, കുറത്തികാട്, വരേണിക്കൽ, ചൂരല്ലൂർ, പള്ളിയാവട്ടം, പള്ളിക്കൽ കിഴക്ക് നിന്നുള്ള ശോഭായാത്ര കുറത്തികാട് മഹാദേവ ക്ഷേത്ര ജംക്ഷനിൽ സംഗമിച്ചു മഹാശോഭായാത്രയായി പള്ളിക്കൽ ഈസ്റ്റ് ഇടത്തിട്ടക്കാവ് മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ സമാപിച്ചു.
തഴക്കര, ഇറവങ്കര, വഴുവാടി, കുന്നം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ പൈനുംമൂട് ജംക്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി ഇറവങ്കര ആനന്ദേശ്വരം മഹാദേവക്ഷേത്രത്തിലും ആക്കനാട്ടുകര തടത്തിൽക്കാവ് ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര കല്ലുമല ഗുരുമന്ദിരം വഴി ആക്കനാട്ടുകര മഹാദേവക്ഷേത്രത്തിലും അറുനൂറ്റിമംഗലം ദേവീ ആൽത്തറ, അമ്മഞ്ചേരിൽ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്ര അറുനൂറ്റിമംഗലം സ്കൂൾ ജംക്ഷനിൽ സംഗമിച്ചു മഹാശോഭായാത്രയായി അമ്മഞ്ചേരിൽ ദേവീ ക്ഷേത്രത്തിലും സമാപിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]