
ആലപ്പുഴ ∙ പൂർണ വളർച്ചയെത്താത്ത ഗർഭസ്ഥശിശുവിന്റെ ജഡം ട്രെയിനിലെ ചവറ്റുകുട്ടയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയ ധൻബാദ് – ആലപ്പുഴ എക്സ്പ്രസിന്റെ രണ്ടു കോച്ചുകൾക്കിടയിലെ ചവറ്റുകുട്ടയിലായിരുന്നു മൃതശരീരം.
ഇന്നലെ രാവിലെ ശുചീകരണത്തൊഴിലാളികളാണു കടലാസിൽ പൊതിഞ്ഞ നിലയിലുള്ള മൃതശരീരം കണ്ടെത്തിയത്. അവർ അറിയിച്ചതിനെത്തുടർന്നു റെയിൽവേ പൊലീസ് എത്തി ഇതു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കെമിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.
സാംപിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഭ്രൂണത്തിനു 3 – 4 മാസം പ്രായമുണ്ടെന്നാണു ഡോക്ടർമാരുടെ നിഗമനം.
ആൺകുട്ടിയോ പെൺകുട്ടിയോ എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. മാതാവിനെ കണ്ടെത്തിയാലേ എന്താണു സംഭവിച്ചതെന്നു പറയാൻ കഴിയൂ എന്നും ഡോക്ടർമാർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]