
സ്പോട്ട് അഡ്മിഷൻ:
ചെങ്ങന്നൂർ ∙ കീം പരീക്ഷയിൽ യോഗ്യത നേടാത്തവർക്കും എൻജിനീയറിങ് പഠനത്തിന് അവസരം. പ്രോവിഡൻസ് എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ, സിവിൽ , ഇലക്ട്രോണിക്സ് , ഇലക്ട്രിക്കൽ വിഷയങ്ങളിൽ മാർക്കിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പോടു കൂടി പഠനം നടത്താം.
സ്പോട്ട് അഡ്മിഷൻ 18,19 തീയതികളിൽ നടക്കും. ഫോൺ : 92070 90000.
പച്ചക്കറി തൈകൾ
മാന്നാർ ∙ കൃഷി വകുപ്പ് പച്ചക്കറി വികസന പദ്ധതി പ്രകാരം തക്കാളി, മുളക്, വഴുതന, വെണ്ട, അമര എന്നിവയുടെ ഹൈബ്രിഡ് പച്ചക്കറി തൈകൾ മാന്നാർ കൃഷിഭവനിൽ നിന്നും സൗജന്യമായി വിതരണം ചെയ്യുന്നു.
ആവശ്യമുള്ള കർഷകർ വസ്തുവിന്റെ കരം അടച്ച രസീതിന്റെ കോപ്പിയുമായി നാളെ 10.30ന് കൃഷിഭവനിലെത്തി കൈപ്പറ്റണമെന്ന് കൃഷി ഓഫിസർ പി.സി. ഹരികുമാർ അറിയിച്ചു.
വൈദ്യുതി മുടക്കം
മാന്നാർ ∙ മാന്നാർ ടൗൺ, മാന്നാർ 1, മാന്നാർ 2, മുല്ലശേരി കടവ്, പരുമല കടവ്, പന്നായി കടവ്, കുറ്റിമുക്ക്, കോവുംപുറം, ബിഎസ്എൻഎൽ, കടപ്രമഠം , ഡി.ബി.
ഹോസ്റ്റൽ എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മടങ്ങും.
ഇൻസ്ട്രക്ടർ ഒഴിവ്
ആലപ്പുഴ∙ ചെങ്ങന്നൂർ ഗവ. ഐടിഐയിൽ 3 ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്.
മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിലാണ് രണ്ട് ഒഴിവ്. ഒരുഒഴിവിൽ ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിനും ഒരുഒഴിവിൽ പൊതുവിഭാഗത്തിനും മുൻഗണന. ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലാണ് ഒരുഒഴിവ്.
അഭിമുഖം 2ന് രാവിലെ 10 ന് ഐടിഐയിൽ നടത്തും. അഭിമുഖത്തിനു ഹാജരാകുന്നവർ സർട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകർപ്പുകൾ കൂടി ഹാജരാക്കണം.
ഫോൺ: 0479 2452210, 2953150
നേത്ര പരിശോധന
ആലപ്പുഴ ∙ പുല്ലുകുളങ്ങര ജനതാ വായനശാലയും കായംകുളം അഹല്യ കണ്ണാശുപത്രിയും ചേർന്നു 17ന് 10 മുതൽ 2 വരെ വായനശാലാ ഹാളിൽ വച്ച് സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]