മാമ്പുഴക്കരി ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ നിയന്ത്രണം വിട്ട ലോറി എസി കനാലിൽ വീണു ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് 5നു പാലത്തിലാണ് അപകടം. എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാൻ ലോറി വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
റോഡിന്റെ വശത്തു നിന്ന 2 മരവും സംരക്ഷണ കാരിയറും തകർത്താണു ലോറി കനാലിലേക്കു വീണത്.
കനാലിൽ പതിച്ച ലോറിയുടെ മുൻവശത്തെ ചില്ലു പൊട്ടിച്ചു പുറത്തിറങ്ങിയ ഡ്രൈവർ മരത്തിന്റെ ചില്ലയിൽ പിടിച്ചു കിടന്നതിനാൽ അപകടം ഒഴിവായി. കാലിനു നേരിയ പരുക്കേറ്റ മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവർ വിഷ്ണു താക്കൂറിനെ (33) ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത നിർമാണത്തിനായുള്ള മെറ്റല്‍ കയറ്റി ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്നു ലോറി.
അഗ്നിരക്ഷാ സേനയെത്തിയാണു മരത്തിന്റെ ചില്ലകൾ മുറിച്ചു നീക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]