
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ സാങ്കേതിക സമിതി ശുപാർശ ചെയ്ത മാറ്റങ്ങൾ നടപ്പാക്കുന്നതിലുള്ള നിർദേശങ്ങളും ആക്ഷേപങ്ങളും അറിയിക്കാനുള്ള സമയം ഇന്നു വൈകിട്ട് 5നു കഴിയും. ആക്ഷേപങ്ങളും നിർദേശങ്ങളും 17നു ചേരുന്ന റേസ് കമ്മിറ്റിയിൽ ചർച്ച ചെയ്യും. തുടർന്നാകും നിയമാവലി പരിഷ്കരിക്കുക.
നിലവിൽ 22 ഇന ചട്ടങ്ങളാണുള്ളത്. കഴിഞ്ഞ വർഷം വള്ളംകളി ഫൈനലിൽ തർക്കമുണ്ടായ പശ്ചാത്തലത്തിലാണു സാങ്കേതിക സമിതി ചേർന്നു നിയമാവലിയിൽ മാറ്റങ്ങൾ ശുപാർശ ചെയ്തത്.
ആലപ്പുഴ ആർഡിഒ ഓഫിസിലാണ് ഇന്നു വൈകിട്ടു വരെ ആക്ഷേപങ്ങൾ അറിയിക്കാനാകുക.
ഫൈനലിലെ വള്ളങ്ങളുടെ സമയക്രമം മിനിറ്റിനും സെക്കൻഡിനും ശേഷം മൂന്നു ഡിജിറ്റായി (സെക്കൻഡിന്റെ ആയിരത്തിൽ ഒന്ന് അംശം) നിജപ്പെടുത്തണമെന്നതാണു പ്രധാന നിർദേശം. വള്ളങ്ങളുടെ ചുണ്ട് ഒരുപോലെ ക്രമീകരിച്ച് സ്റ്റാർട്ടിങ്ങിൽ തുല്യത ഉറപ്പാക്കണം, ഫിനിഷിങ് സമയത്തെ ആശയക്കുഴപ്പം ഒഴിവാക്കാൻ വള്ളങ്ങളിലെ നമ്പർപ്ലേറ്റ് മുന്നിൽ കെട്ടി വയ്ക്കുന്നതിനു പകരം കൂമ്പിനു തൊട്ടുപിന്നിൽ സ്റ്റിക്കർ പതിക്കണം, സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിങ്ങിലേതു പോലെ ക്യാമറ വേണം, ഫിനിഷിങ് ലൈനിൽ വിധികർത്താക്കൾക്കായി മൂന്നു തട്ടിലുള്ള ഇരിപ്പിടം തയാറാക്കണം, ട്രോഫി ഏറ്റുവാങ്ങാൻ ടീമിൽ നിന്നു നാലു പേർ മാത്രമേ വേദിയിൽ എത്താവൂ, തുഴ കൊണ്ടുവരാൻ പാടില്ല, പ്രശ്നമുണ്ടാക്കുന്നവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]