ആലപ്പുഴ ∙ പ്രസംഗത്തിനിടെ സിപിഎം നേതാക്കൾ സുധാകരനെ ‘സഖാവ്’ എന്നു വിളിച്ചപ്പോൾ സദസ്സ് തിരുത്തി. സുധാകരനെ സഖാവെന്ന് ഇനി വിളിക്കരുതെന്നു പ്രവർത്തകർ വിളിച്ചുപറഞ്ഞു.
രക്തസാക്ഷിയുടെ സഹോദരനല്ലേയെന്നും വിളിച്ചു ശീലിച്ചതു കൊണ്ടു പറഞ്ഞു പോകുന്നതാണെന്നും ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. തുടർന്നു പ്രസംഗിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാതയും എച്ച്.സലാം എംഎൽഎയും ‘സഖാവ്’ പ്രയോഗം നടത്തി.
അപ്പോഴും സദസ്സ് ഇടപെട്ടു. സുധാകരൻ അംഗത്വം പുതുക്കാഞ്ഞത് നന്നായി, അല്ലെങ്കിൽ പുറത്താക്കേണ്ടി വന്നേനെ: നാസർ
ആലപ്പുഴ ∙ മുൻമന്ത്രി ജി.സുധാകരൻ സിപിഎം അംഗത്വം പുതുക്കാതിരുന്നതു നന്നായെന്നും അല്ലെങ്കിൽ താൻ പുറത്താക്കേണ്ടി വന്നേനെയെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ.
പാർട്ടി സ്ഥാനാർഥിക്കെതിരെ സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നതിൽ പ്രതിഷേധിച്ചും പാർട്ടിയെ വഞ്ചിച്ചെന്ന് ആരോപിച്ചും പുന്നപ്ര പറവൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു നാസർ.
‘‘കൈകാര്യം ചെയ്യുമെന്നു ഞാൻ പറഞ്ഞെന്നാണു സുധാകരൻ പറയുന്നത്.
കൈകാര്യം ചെയ്യുമെന്നു പറയാറില്ല. പറയാതെയാണു കൈകാര്യം ചെയ്യുന്നത്.
ഈ പാർട്ടിയെ വെല്ലുവിളിച്ച് കോൺഗ്രസിനെ കൂട്ടുപിടിച്ചു വന്നാൽ ചുട്ട മറുപടി നൽകും.
80 വയസ്സുവരെ പാർട്ടിയുടെ ആനുകൂല്യം നേടിയയാൾ ഇപ്പോൾ വെല്ലുവിളിക്കുന്നു. അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ചതു കൊണ്ടാണ് ഇതുവരെ ജയിച്ചത്.
സ്വതന്ത്രനായി വാച്ച്, കുട, ക്ലോക്ക് ചിഹ്നവുമായി വാ സുധാകരാ… ഞങ്ങൾ കാണിച്ചു തരാം’’– നാസർ വെല്ലുവിളിച്ചു.
എല്ലാ സംഘടനാവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടും കൂടെ കൊണ്ടുനടന്നതാണു ഞങ്ങൾക്കു പറ്റിയ തെറ്റ്. സിപിഐ യോഗത്തിൽ വി.കേശവനെക്കുറിച്ചു പറഞ്ഞപ്പോൾ തന്നെ പുറത്താക്കേണ്ടതായിരുന്നു.
സുധാകരനു പാർലമെന്ററി വ്യാമോഹമാണ്.
ഒരു കമ്യൂണിസ്റ്റുകാരന് ഇതാകാമോ. 5 വർഷമായി സുധാകരൻ ഇതിനായി തയാറെടുക്കുന്നു.
ജില്ലാകമ്മിറ്റി യോഗത്തിലേക്കു ക്ഷണിച്ചെങ്കിലും വന്നില്ല.
സുധാകരനായി പ്രത്യേക ബ്രാഞ്ച് കമ്മിറ്റിയുണ്ടാക്കി. ജില്ലാ കമ്മിറ്റി ഓഫിസിൽ പ്രത്യേക മുറി കൊടുത്തു.
അവഗണിച്ചു എന്നതല്ല പ്രശ്നം. തിരഞ്ഞെടുപ്പിൽ മത്സരിക്കണം.
ജില്ലാ കൗൺസിലിനു മുകളിൽ വികസന സമിതി ഉണ്ടാക്കിയതിനല്ലേ സുധാകരൻ ഉൾപ്പെടെ ചേർന്നു ഗൗരിയമ്മയെ പുറത്താക്കിയത്. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ വരെ സുധാകരൻ തള്ളി. കെഎസ്യു പ്രവർത്തകരല്ല കൊന്നത് എന്നു പറഞ്ഞു.
ആഞ്ഞിലി വെട്ടി കേസ് നടത്തിയത്രേ. കൊലക്കേസിലെ വാദിക്ക് എന്താണു ചെലവ്– നാസർ ചോദിച്ചു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത, എച്ച്.സലാം എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ആർ.രാഹുൽ, അമ്പലപ്പുഴ ഏരിയ സെക്രട്ടറി സി.ഷാംജി, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വർഗവഞ്ചകനു മാപ്പില്ല എന്നെഴുതിയ ബാനറുമായി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പുന്നപ്ര വേലിക്കകത്ത് വീടിനു മുൻപിൽ നിന്നാരംഭിച്ച വൻ പ്രകടനം ദേശീയപാതയിലൂടെ പറവൂരിൽ വി.എസ്.അച്യുതാനന്ദൻ സ്മാരക ഗവ.
എച്ച്എസ്എസിനു സമീപം സമാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

