പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് പാലം നിർമാണത്തിൽ 21 സ്പാനുകളുടെ കോൺക്രീറ്റിങ് പൂർത്തിയായി. 22–ാമത്തെതും അവസാനത്തേതുമായ സ്പാനിന്റെ കോൺക്രീറ്റിങ് ഈ ആഴ്ചയിൽ നടക്കും.
800 മീറ്ററാണു പാലത്തിന്റെ നീളം. അതിൽ 755 മീറ്റർ പൂർത്തിയായി.
പാലത്തിന്റെ കൈവരികൾ സ്ഥാപിക്കലും ആദ്യഘട്ട പെയ്ന്റിങ്ങും നടക്കുന്നുണ്ട്.
കൈവരികൾ മാക്കേക്കടവിലെ യാഡിൽ നിർമിച്ചാണു പാലത്തിലെത്തിച്ചു സ്ഥാപിക്കുന്നത്. 12 സ്പാനുകളിൽ കൈവരികൾ സ്ഥാപിച്ചു.
മൂന്നു സ്പാനോളം പെയ്ന്റിങ് ചെയ്തിട്ടുണ്ട്.
അവസാനത്തെ സ്പാനിന്റെ കോൺക്രീറ്റിങ് പൂർത്തിയാകുന്നതോടെ മാക്കേക്കടവിലും നേരേകടവിലുമുള്ള അപ്രോച്ച്, സർവീസ് റോഡുകളുടെയും സംരക്ഷണ ഭിത്തികളുടെയും നിർമാണത്തിലേക്കു കടക്കും. നിർദിഷ്ട
തുറവൂർ – പമ്പ പാതയുടെ ഭാഗമാണു വേമ്പനാട്ട് കായലിനു കുറുകെ ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം. ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്ററാണു വീതി.
2016ലാണു പാലം നിർമാണത്തിനു തുടക്കമിട്ടത്. വിവിധ കാര്യങ്ങളാൽ വർഷങ്ങളോളം തടസ്സപ്പെട്ട
നിർമാണം 2024 മാർച്ചിലാണു പുനരാരംഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

