പൊറ്റമേൽക്കടവ് ∙ നാട്ടുകാരുടെ ഏക ആശ്രമായ പൊറ്റമേൽക്കടവ് – ചാത്തമേൽക്കുറ്റി– കരിപ്പുറം ദ്വീപ് റോഡിന്റെ നിർമാണം പാതിവഴിയിലായിട്ട് ഒരു വർഷം. പുലിയൂർ പഞ്ചായത്തിലെ തെക്കേ അതിർത്തിയിൽ അച്ചൻകോവിലാറിന്റെ തീരത്തോടു ചേർന്നു കിടക്കുന്ന ഈ പാത നൂറിലധികം വീട്ടുകാർക്ക് പുറം ലോകത്തേക്കുള്ള ഏകവഴിയാണ്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ചാത്തമേൽകുറ്റി–കരിപ്പുറം ദ്വീപ് കാലവർഷമെത്തിയാൽ ഒരാഴ്ചകൊണ്ടു വെള്ളക്കെട്ടിന്റെ പിടിയിലാകും.
പൊറ്റമേൽക്കടവ് പാത തുടങ്ങുന്നയിടത്തുള്ള മുതലക്കുഴി ഭാഗം താഴ്ചയുള്ള പ്രദേശമായിരുന്നു.
ഇവിടെ പിച്ചിങ് കെട്ടി മണ്ണടിച്ചുയർത്തുന്നത് ആരംഭിച്ചെങ്കിലും നാളിതുവരെ പൂർത്തിയാക്കിയിട്ടില്ല. ഒരുവർഷമായി നാട്ടുകാർ വശങ്ങളിലെ കൽക്കെട്ടിനു മുകളിലൂടെ നടന്നാണ് പോകുന്നത്.
മഴ പെയ്താൽ ഈ പാതയാകെ ചെളിക്കുഴിയാകും.
പൊറ്റമേൽക്കടവ്–കരിപ്പുറം– ചെറിയനാട് പാത വേണം
പുലിയൂർ– ചെറിയനാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അച്ചൻകോവിലാറിന്റെ തീരത്തുകൂടി പൊറ്റമേൽക്കടവ് – കരിപ്പുറം– ചെറിയനാട് മാളികച്ചിറ പാത നിർമിക്കണം. ത്രിതല പഞ്ചായത്ത്, എംഎൽഎ, എംപി ഫണ്ടോ, മറ്റ് ഏജൻസികളുടെ സഹായത്തോടെയോ ഈ പാത യാഥാർഥ്യമാക്കിയാൽ ചാത്തമേൽക്കുറ്റിക്കാരുടെ ദീർഘനാളത്തെ ഗതാഗത പ്രശ്നത്തിനു പരിഹാരമാകും.
ചെങ്ങന്നൂർ, മാവേലിക്കര ഭാഗത്തേക്കുള്ള ദൂരപരിധിയും കുറയുകയും സമയവും ലാഭിക്കാനാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

