കായംകുളം ∙ സ്വന്തം സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ എന്തിനാണു മറ്റു സമൂഹങ്ങളെ ഇകഴ്ത്തുന്നതെന്നു കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയ്ക്കു കായംകുളത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ നായകൻ കൂടിയായ കാന്തപുരം. ചില താൽപര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ മുറിപ്പെടുത്തുന്ന സമീപനം ഉണ്ടാകാൻ പാടില്ല.
കൂടുതൽ മെച്ചപ്പെട്ട
മനുഷ്യരെ സൃഷ്ടിക്കാനാണ് കേരള യാത്ര. മനുഷ്യ സാഹോദര്യത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും മത, വർഗ ഭേദമില്ലാതെ എല്ലാവരും സാഹോദര്യത്തോടെ ജീവിക്കണമെന്ന് അനുശാസിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുവിനെ താൻ ഓർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു.
ജാതി മത താൽപര്യങ്ങൾക്കപ്പുറം സാഹോദര്യം ഉയർത്തി കാട്ടാൻ ജാഥയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പി.
പ്രസാദ് മുഖ്യാതിഥിയായി. എ.ത്വാഹ മുസല്യാർ അധ്യക്ഷത വഹിച്ചു.
യാത്രാ ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി എന്നിവരും എംഎൽഎമാരായ എച്ച്.സലാം, എം.എസ്.അരുൺകുമാർ, കായംകുളം നഗരഭാധ്യക്ഷൻ ശരത് ലാൽ ബെല്ലാരി, എ.എം.ആരിഫ്, അലി ബാഫഖി തങ്ങൾ, എച്ച്.
ബഷീർ കുട്ടി, മുട്ടം നാസർ, ഷെയ്ഖ് പി.ഹാരിസ്, ഇ. സമീർ എന്നിവരും പ്രസംഗിച്ചു. ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി.അബൂബക്കർ മുസല്യാർക്ക് ഗോകുലം ഗോപാലനും എസ്.ചന്ദ്രസേനനും ചേർന്നു സമ്മാനിച്ചു.
പത്തനംതിട്ടയിലെ പര്യടനത്തിനു ശേഷം ജില്ലാ അതിർത്തിയായ ആദിക്കാട്ടുകുളങ്ങരയിൽ എത്തിയ യാത്രയെ ജില്ലാ നേതാക്കളും ആയിരക്കണക്കിനു പ്രവർത്തകരും ചേർന്നു സ്വീകരിച്ചു.
കേരള യാത്ര സമാപനം നാളെ
തിരുവനന്തപുരം ∙ ‘മനുഷ്യർക്കൊപ്പം’ എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ കാസർകോട്ടു നിന്ന് ആരംഭിച്ച കേരള യാത്ര നാളെ തലസ്ഥാനത്ത് സമാപിക്കും.
വൈകിട്ട് 4 ന് പാളയത്തുനിന്ന് ആരംഭിക്കുന്ന റാലിയും സെന്റിനറി ഗാർഡും പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. തുടർന്ന് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മേയർ വി.വി.രാജേഷ്, മന്ത്രി ജി.ആർ.അനിൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കേരള മുസ്ലിം ജമാ അത്ത് വൈസ് പ്രസിഡന്റ് സി.മുഹമ്മദ് ഫൈസി, സെക്രട്ടറി സി.പി.സൈതലവി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സിയാദ് കളിയിക്കാവിള എന്നിവർ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായ കേരള യാത്ര, കാസർകോട്ടു നിന്ന് പുതുവത്സരദിനത്തിലാണ് ആരംഭിച്ചത്.
ഓട്ടിസം, സെറിബ്രൽ പാൾസി ബാധിതരായ 1000 കുട്ടികൾക്ക് സഹായം നൽകുന്ന രിഫാഈ കെയർ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയും കാന്തപുരം എ.പി. അബൂബക്കർ മുസല്യാരും സംയുക്തമായി നിർവഹിക്കും.
ഒരു വർഷം 30,000 രൂപ വീതം 1000 കുഞ്ഞുങ്ങൾക്ക് ഇൗ പദ്ധതിയിലൂടെ നൽകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

