ആലപ്പുഴ ∙ റോഡും ഓടയും നടപ്പാതയും മെച്ചപ്പെട്ട നിലയിലാകണമെന്നു നാട്ടുകാർക്ക് ആഗ്രഹമുണ്ടെങ്കിലും അധികൃതർക്ക് ക്രിയ ചെയ്യൽ മാത്രം.
നാട്ടുകാരുടെ സുരക്ഷയെ കരുതി യാതൊന്നും ഭംഗിയായി ചെയ്യുന്നില്ല. രേഖാമൂലവും നേരിട്ടും പരാതികൾ നൽകി മടുത്തതായും നാട്ടുകാർ പറഞ്ഞു.
നഗരത്തിൽ ഇടറോഡുകൾ പലതും സഞ്ചാരയോഗ്യമല്ല. നഗരസഭയുടെ ചുമതലയിൽ നിർമാണത്തിനായി വെട്ടിപ്പൊളിച്ച പവർ ഹൗസ് സെന്റ് മേരീസ് റോഡ്, ആലപ്പി കമ്പനി–ആറാട്ടുവഴി പള്ളി റോഡ്, മൈഥിലി ജംക്ഷൻ–കുര്യാച്ചൻ റോഡ് തുടങ്ങിയിടത്ത് വലിയ മെറ്റലുകൾ നിരത്തി ഒരു മാസം കഴിഞ്ഞു.
കൂർത്ത മെറ്റലുകൾ ഉറപ്പിക്കാൻ റോളർ ഉരുട്ടിയില്ല.
തന്മൂലം കാൽനട യാത്രക്കാർക്കു പോലും സഞ്ചരിക്കാൻ സാധിക്കുന്നില്ല.
സ്വകാര്യ വാഹനങ്ങൾ വീടുകളിൽ നിന്നു പുറത്തേക്ക് ഇറക്കാൻ കഴിയാതെ ദുരിതം അനുഭവിക്കുകയാണ് ജനം. സൈക്കിൾ ഉപയോഗിക്കുന്ന വിദ്യാർഥികൾ സൈക്കിൾ എടുക്കാതെ ഇടവഴികളിൽ കൂടി നടന്നാണ് പോകുന്നത്.
കണ്ണൻവർക്കി പാലം മുതൽ മൗണ്ട് കാർമൽ കത്തീഡ്രൽ ദേവാലയം വരെ റോഡിന്റെ കിഴക്കുവശം നിർമിച്ച ഐറിഷ് ഓട നാട്ടുകാർക്കു അപകടക്കെണിയായി.
വെള്ളം ഒഴുകിപ്പോകാൻ റോഡ് നിരപ്പിൽ നിർമിക്കുന്നതാണ് ഐറിഷ് ഓട.
കത്തീഡ്രൽ ദേവാലയത്തിന്റെ ഗേറ്റ് മുതൽ കണ്ണൻവർക്കി പാലം വരെ നിർമിച്ച ഐറിഷ് ഓടയുടെ മുകളിൽ സ്ലാബ് സ്ഥാപിച്ചിട്ടില്ല. നൂറുകണക്കിനു സ്കൂൾ, കോളജ് വിദ്യാർഥികൾ പോകുന്ന റോഡാണിത്.
വെള്ളം ഒഴുകാത്തപ്പോഴും അല്ലാത്തപ്പോഴും വിദ്യാർഥികളും നാട്ടുകാരും പതിവായി ഓടയിൽ വീഴുന്നു. ശവക്കോട്ടപ്പാലം മുതൽ കളപ്പുര വരെയുള്ള ദേശീയപാത ഇടുങ്ങിയതാണ്.
ഇവിടെ വീതി വർധിപ്പിച്ചുള്ള റോഡ് വികസനം ദേശീയപാത അതോറിറ്റിയുടെ പദ്ധതികളിൽ ഇല്ല.
ആറാട്ടുവഴി വരെ റോഡിന്റെ രണ്ട് വശങ്ങളിൽ ഓടയുടെ മുകളിൽ സ്ലാബുകൾ നിരത്തി നടപ്പാതയുണ്ട്. പക്ഷേ നിർമാണം കുറ്റമറ്റതല്ല.
പലയിടത്തും സ്ലാബ് തകർന്നു. ചില സ്ഥലങ്ങളിൽ സ്ലാബില്ല.
ചിലയിടങ്ങളിലെ നടപ്പാതയിൽ കെഎസ്ഇബിയുടെ വൈദ്യുതത്തൂണൂകളും, ടെലിഫോൺ തൂണുകളും സിറ്റി ഗ്യാസ് നിർമാണത്തിനു വേണ്ടി റോഡ് വെട്ടിപ്പൊളിച്ച കോൺക്രീറ്റ് അവശിഷ്ടങ്ങളും ആക്രി സാധനങ്ങളും തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

