ഹരിപ്പാട് ∙ പള്ളിപ്പാട് പള്ളിപ്പാട് പനമുട്ടുകാട് പാടശേഖരത്തിന്റെ ബണ്ടിൽ സ്ഥാപിച്ചിരുന്ന വൈദ്യുതത്തൂണിന്റെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷക തൊഴിലാളി മരിക്കാനിടയായ സംഭവം കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് ആവർത്തിച്ച് നാട്ടുകാരും കർഷകരും. അപകട
സ്ഥലത്തിനു സമീപമുള്ള മോട്ടർ തറയിൽ പല തവണ കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. എന്നാൽ പൊട്ടിക്കിടന്ന സ്റ്റേ കമ്പി അഴിച്ചു മാറ്റുന്നതിന് ശ്രമിച്ചില്ല.
പനമുട്ടുകാട് പാടശേഖരത്തിലും സമീപമുള്ള മറ്റ് പാടശേഖരങ്ങളിലും വൈദ്യുതത്തൂണുകളിലെ സ്റ്റേ കമ്പികൾ പൊട്ടിക്കിടപ്പുണ്ട്.
പല തവണ പരാതി പറഞ്ഞിട്ടും പൊട്ടിക്കിടക്കുന്ന സ്റ്റേ കമ്പികൾ മാറ്റിയിട്ടില്ല. പാടശേഖരത്തിലൂടെ വലിച്ചിട്ടുള്ള ലൈനുകൾ ചില സ്ഥലങ്ങളിൽ താഴ്ന്നു കിടക്കുന്നുണ്ട്.
വെള്ളപ്പൊക്ക സമയത്ത് അത് അപകട ഭീഷണി ഉണ്ടാക്കുന്നുണ്ട്.
വള്ളത്തിൽ പോകുന്ന സമയത്ത് തുഴയാൻ ഉപയോഗിക്കുന്ന കഴുക്കോൽ വൈദ്യുതി കമ്പികളിൽ മുട്ടി അപകടം സംഭവിക്കാം.
ഇത്തരം വിഷയങ്ങൾ കെഎസ്ഇബി അധികൃതരെ പല തവണ അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നാണു നാട്ടുകാരുടെ ആരോപണം. പാടശേഖരത്തിന്റെ മധ്യത്തിലൂടെയുള്ള വൈദ്യുത ലൈനുകൾ ബണ്ടുകളിലേക്കു മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും പാടശേഖര സമിതികൾ അധികൃതരെ അറിയിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് ഓഫാക്കിയിട്ടിരുന്ന വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചാൽ മാത്രമേ പാടശേഖരങ്ങളിൽ നിന്നു വെള്ളം വറ്റിക്കുന്നതിന് മോട്ടർ ഉപയോഗിക്കാൻ കഴിയൂ.
2 വർഷം മുൻപും അപകടം
ഹരിപ്പാട് ∙ പള്ളിപ്പാട് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിൽ രണ്ടു വർഷം മുൻപും പൊട്ടിക്കിടന്ന വൈദ്യുത ലൈനിൽ നിന്നു കർഷകനു ഷോക്കേറ്റിരുന്നു. പാടശേഖരത്തിൽ ഇറങ്ങിയ കർഷകനായ വിജയകുമാറിനാണ് ഷോക്കേറ്റത്.
ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. പാടം ഒരുക്കുന്നതിന്റെ ഭാഗമായി ട്രാക്ടർ ഇറക്കാൻ വേണ്ടി പാടശേഖരത്തിൽ എത്തിയതായിരുന്നു. കമ്പി പൊട്ടിക്കിടക്കുന്നതു കണ്ടിരുന്നു.
എന്നാൽ വൈദ്യുതി വിഛേദിച്ചതായിരിക്കുമെന്നു കരുതി കമ്പിയിൽ തൊട്ടതും ഷോക്കേൽക്കുകയായിരുന്നു എന്നു വിജയകുമാർ പറഞ്ഞു. ഉടൻ തന്നെ കെഎസ്ഇബി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.
പൊലിഞ്ഞതു കുടുംബത്തിന്റെ അത്താണി
ഹരിപ്പാട് ∙ സരളയുടെ മരണം നിർധന കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതാക്കിയത്.
സരളയുടെ ഭർത്താവ് 25 വർഷം മുൻപ് മരിച്ചു. പിന്നീട് കൂലിവേല ചെയ്താണ് രണ്ടു പെൺമക്കളും അമ്മയും അടങ്ങുന്ന കുടുംബം സരള പുലർത്തിയത്.
പെൺമക്കളെ കല്യാണം കഴിപ്പിച്ചതും ജോലി ചെയ്തുണ്ടാക്കിയ വരുമാനത്തിൽ നിന്നായിരുന്നു. പ്രായമായ അമ്മ ഗൗരിയെ (84) സംരക്ഷിക്കുന്നതും സരളയായിരുന്നു.
തൊഴിലുറപ്പിനു പോയും പാടശേഖരങ്ങളിൽ ജോലി ചെയ്തുമാണ് കുടുംബം പോറ്റിയിരുന്നത്. വർഷങ്ങളായി ജോലിക്കു പോകുമ്പോൾ അയൽവാസിയും കൂട്ടുകാരിയുമായ ശ്രീലതയും കൂടെയുണ്ടാകും.
കഴിഞ്ഞ ദിവസം ശ്രീലതയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സരള ഷോക്കേറ്റ് മരിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]