
ആലപ്പുഴ∙നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ 10 സ്കൂളുകളിൽ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള ഇന്ററാക്ടീവ് സ്മാർട്ട് ക്ലാസ് റൂം പഠന രീതിക്കു തുടക്കം കുറിച്ചു. ഒരു സ്കൂളിൽ ഒരു ക്ലാസ് മുറി എന്ന രീതിയിലാണ് പത്ത് സ്കൂളുകളിൽ പ്രാഥമികമായി പദ്ധതി നടപ്പിലാക്കിയത്.
ഓരോ ക്ലാസ് മുറിക്കും 2 ലക്ഷം രൂപ വീതം 20 ലക്ഷം രൂപ അടങ്കലിലാണ് പദ്ധതി പൂർത്തിയാക്കിയത്.പ്രൊജക്ടർ,ആംപ്ലിഫയർ സെറ്റ്, വൈറ്റ് ബോർഡ് മാഗ്നറ്റിക് സൈസ്, ഇന്ററാക്ടീവ് പാനൽ ട്രോളി, ടോപ്പ് ഇന്ററാക്ടീവ് പാനൽ എക്സിക്യൂട്ടീവ് ടേബിൾ എന്നിവ അടങ്ങുന്നതാണ് സ്മാർട്ട് ക്ലാസ് റൂം. ആധുനിക വിവര സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം വിദ്യാർഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിൽ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
നഗരസഭ പരിധിയിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ, മുഹമ്മദൻസ് ബോയ്സ്, ഗേൾസ് ഹൈസ്കൂൾ, ആര്യാട് സ്കൂൾ, പൂന്തോപ്പിൽ ഭാഗം സ്കൂൾ, തിരുവമ്പാടി യുപി സ്കൂൾ, എസ്ഡിവി ജെബി സ്കൂൾ, കളർകോട് എൽപിഎസ്, കളർകോട് യുപിഎസ്, മുഹമ്മദൻസ് എൽപിഎസ്, എന്നീ സ്കൂളുകളിലെ ഓരോ ക്ലാസ് റൂമുകളിലാണ് പ്രാഥമിക ഘട്ടത്തിൽ പദ്ധതി പൂർത്തിയാക്കിയത്.നഗരസഭാതല ഉദ്ഘാടനം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ എച്ച്.സലാം എംഎൽഎ നിർവഹിച്ചു.നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ അധ്യക്ഷത വഹിച്ചു.
സ്ഥിരസമിതി അധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, സ്ഥിരം സമിതി അംഗങ്ങളായ ബി.നസീർ, സിമി ഷാഫിഖാൻ, ഗോപിക വിജയപ്രസാദ്, നസിയ, പിടിഎ പ്രസിഡന്റ് ഫൈസൽ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആർ.വിനീത, സ്കൂൾ പ്രധാനാധ്യാപിക മേരി ആഗ്നസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]