
ജല വിതരണം തടസ്സപ്പെടും
മാവേലിക്കര∙ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനാൽ നഗരസഭ പ്രദേശത്തു 15 ദിവസം ഭാഗികമായി ശുദ്ധജല വിതരണം തടസ്സപ്പെടും.
മെഡിക്കൽ ക്യാംപ്
തണ്ണീർമുക്കം ∙ സേവാഭാരതി തണ്ണീർമുക്കം യൂണിറ്റിന്റെയും ഗവ.ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും മരുന്നു വിതരണവും നടത്തി. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ശശിധരൻ എസ്.അറക്കൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ഗിരീഷ് മലേപറമ്പ് അധ്യക്ഷത വഹിച്ചു. വിഷ്ണു പ്രസാദ്, ഡോ.അരുൺ, പ്രശാന്ത് പുന്നക്കച്ചിറ, ജിതിൻ പടനിലത്ത് എന്നിവർ പ്രസംഗിച്ചു.ചെങ്ങന്നൂർ ∙ റോട്ടറി ക്ലബ്ബും കെ.എം.ചെറിയാൻ ഹോസ്പിറ്റലും സംയുക്തമായി നാളെ 9.30ന് പാണ്ടനാട് എസ് വി ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ വൈദ്യ പരിശോധനാ ക്യാംപ് നടത്തും.
ലാബ് ടെസ്റ്റുകളും ഉണ്ടായിരിക്കും. ആശാ വർക്കർമാരെയും ഹരിതകർമസേനാഅംഗങ്ങളെയും ആദരിക്കും.
പ്ലസ് ടു വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസും ഉണ്ടായിരിക്കും
വൈദ്യുതി മുടക്കം
മാന്നാർ ∙ മാന്നാർ ടൗൺ, മാന്നാർ 1, മാന്നാർ 2, മുല്ലശേരി കടവ്, പരുമല, പന്നായി കടവ്, കുറ്റിമുക്ക്, കോവുംപുറം, ബിഎസ്എൻഎൽ, കടപ്രമഠം , ഡി.ബി. ഹോസ്റ്റൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മടങ്ങും.
യങ് പാട്രിയറ്റ്സ് കൺവൻഷൻ നാളെ
കായംകുളം∙ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാളെ 12.30നു വൈഎംസിഎയിൽ യങ് പാട്രിയറ്റ്സ് കൺവൻഷൻ നടക്കും.
ദേശീയഗാനത്തിലും ദേശഭക്തിഗാനത്തിലും സ്കൂൾവിദ്യാർഥികൾ മത്സരിക്കും. വിജയികൾക്കു ഡിവൈഎസ്പി ടി.ബിനുകുമാർ സമ്മാം വിതരണം ചെയ്യുമെന്ന് സെക്രട്ടറി തോമസ് പ്രണാല വർഗീസ് അറിയിച്ചു.
പ്രസിഡന്റ് കെ.ജെ.ജോർജ് അധ്യക്ഷത വഹിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]