
മാവേലിക്കര ∙ നഗരത്തിലേക്കു കാട്ടുപന്നി ശല്യം വ്യാപിക്കുന്നു. പുതിയകാവ് ചന്ത സ്ഥിതി ചെയ്തിരുന്ന സ്ഥലത്തും വഴുവാടി മുണ്ടുപാലത്തിനു സമീപവും കാട്ടുപന്നിയെ കണ്ടവരുണ്ട്.
വഴുവാടി മുണ്ടുപാലത്തിനു സമീപം കൃഷി വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഒരാഴ്ചയായി പ്രദേശത്തു കാട്ടുപന്നി ശല്യം ഉണ്ടെന്നാണു നാട്ടുകാർ പറയുന്നത്.പുതിയകാവ് ചന്ത സ്ഥിതി ചെയ്തിരുന്ന സ്ഥലവും സമീപ പ്രദേശവും കാട് മൂടിക്കിടക്കുകയാണ്.
ഇവിടെ കഴിഞ്ഞ ദിവസം രാത്രിയിലും കാട്ടുപന്നിയെ കണ്ടതായി പ്രദേശത്തെ വ്യാപാരികൾ പറഞ്ഞു.
നഗരസഭ വകയായി ചന്ത പ്രവർത്തിച്ചിരുന്ന പുതിയകാവിലെ സ്ഥലം ബയോമൈനിങ് പദ്ധതിക്കായി ഉൾപ്പെടുത്തിയിരുന്നു. പ്രാഥമിക സർവേ നടപടി പൂർത്തീകരിച്ച് സ്ഥലം ബയോമൈനിങ്ങിനു കൈമാറിയതിനാൽ ചന്തയുടെ പ്രവർത്തനവും നിലച്ചിരുന്നു.
ഇതോടെ പ്രദേശമാകെ ആൾപ്പൊക്കത്തിൽ ചെടികൾ വളർന്നു കാട് പിടിച്ചു. കാട് പിടിച്ച സ്ഥലത്ത് രാത്രി പലരും മാലിന്യം വലിച്ചെറിയുന്നു.
ആൾപ്പൊക്കത്തിൽ കാട് വളർന്നു കിടക്കുന്നതിനാൽ കാട്ടുപന്നികൾ താവളമാക്കാനുള്ള സൗകര്യവും ഏറെയാണ്. പ്രദേശത്തു പന്നിയെ കണ്ടതായി മീൻ വ്യാപാരിയായ രാജു പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]