
ആറാട്ടുപുഴ ∙ പുറക്കാട് നിന്നു വലിയഴീക്കൽ ഹാർബറിലേക്ക് ഐസുമായി പോയ വാഹനം തീരദേശ റോഡിൽ ആറാട്ടുപുഴ രാമഞ്ചേരി തിങ്കേഴ്സ് ജംക്ഷനു തെക്കു ഭാഗത്ത് വൈദ്യുതത്തൂണിൽ ഇടിച്ചു മറിഞ്ഞു.ഇന്നലെ രാവില ആയിരുന്നു സംഭവം. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു.
വാഹനത്തിന്റെ നിയന്ത്രണം വിട്ടതു മനസ്സിലാക്കി അപകടമുണ്ടാകാതിരിക്കാൻ സ്കൂട്ടർ നിർത്തിയ യാത്രക്കാരായ വലിയഴീക്കൽ അയ്യത്ത് തെക്കതിൽ ദിവ്യ, പുത്തൻമണ്ണേൽ ദീപ എന്നിവർക്ക് റോഡിൽ വീണു പരുക്കേറ്റു. ഇവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
കായംകുളത്തുനിന്ന് ഫയർഫോഴ്സും, കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ചാണ് വാഹനം ഉയർത്തിയത്.
വാഹനത്തിൽ നിന്ന് ഡീസൽ റോഡിൽ വീണതിനെ തുടർന്ന് റോഡ് കഴുകി വൃത്തിയാക്കി. മണിക്കൂറോളം ഗതാഗതത്തിനു തടസ്സമുണ്ടായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]