
ഹരിപ്പാട് ∙ ദേശീയപാതയിൽ താമല്ലാക്കൽ ജംക്ഷനിൽ ഫുട് ഓവർബ്രിജ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. താമല്ലാക്കൽ പ്രദേശത്തെ രണ്ടായി വിഭജിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ദേശീയപാത നിർമാണം.
ജംക്ഷനിൽ ദേശീയപാതയുടെ ഇരുവശവും 2 മീറ്ററോളം മതിൽ പോലെ ഉയർത്തിയാണ് റോഡ് നിർമിക്കുന്നത്. ഇതുമൂലം പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ റോഡ് കുറുകെ കടക്കുന്നതിന് യാതൊരു സംവിധാനങ്ങളും ദേശീയപാത വിഭാഗം ഒരുക്കിയിട്ടില്ല.ഒരു പ്രദേശത്തെ മുഴുവൻ ആളുകളുടെ യാത്രയും ബന്ധങ്ങളും ഇല്ലാതാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഒരു അത്യാവശ്യം ഉണ്ടായാൽ ഓടിയെത്താൻ പോലും കഴിയാത്ത അവസ്ഥയാണ്.റോഡിനു പടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് ഹരിപ്പാട് താലൂക്ക് ആശുപത്രി, കെഎസ്ആർടിസി ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, റവന്യു ടവർ, ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, ടികെഎംഎം കോളജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോകണമെങ്കിൽ ജംക്ഷനിൽ നിന്നു വടക്കോട്ട് സർവീസ് റോഡ് വഴി ബസ് കയറി കെ.വി ജെട്ടി ജംക്ഷനിൽ ഇറങ്ങിയ ശേഷം അടിപ്പാത വഴി മറുഭാഗത്ത് എത്തി ഹരിപ്പാട്ടിലേക്ക് ബസ് കയറി പോകണം.
അതേപോലെ കിഴക്കൻ പ്രദേശങ്ങളിലുള്ളവർക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി, വിവിധ വിദ്യാഭ്യാസ സ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പോകണമെങ്കിൽ ജംക്ഷനിൽനിന്നു ഡാണപ്പാടിയിൽ എത്തി അടിപ്പാത വഴി മറുഭാഗത്ത് എത്തി യാത്ര ചെയ്യേണ്ടതായും വരും.
പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. ദേശീയപാത മുറിച്ചു കടക്കുന്നതിന് ഫുട് ഓവർ ബ്രിജോ, അടിപ്പാതയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇത് സംബന്ധിച്ച് താമല്ലാക്കൽ സ്വദേശി എൻ.സനൽ കുമാർ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]