
ഐടിഐയിൽ സീറ്റൊഴിവ്
എടത്വ ∙ എടത്വ പയസ് ടെൻത് ഐടിഐയിൽ ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫിറ്റർ, വെൽഡർ എന്നീ എൻസിവിടി ട്രേഡുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ ബന്ധപ്പെടേണ്ട
നമ്പർ. 9495872703.
കോൺഗ്രസ് പഠന ക്യാംപ് നാളെ
മാന്നാർ ∙ കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലതല പഠന ക്യാംപ് നാളെ 10ന് ബുധനൂരിൽ നടക്കും.
ബുധനൂർ എസ്എൻഡിപി ഹാളിൽ എഐസിസി സെക്രട്ടറി വി.കെ. അറിവഴകൻ ഉദ്ഘാടനം ചെയ്യും.
എല്ലാ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർ ക്യാംപിൽ പങ്കെടുക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റുമാരായ സുജിത്ത് ശ്രീരംഗം, കെ.ആർ. സജീവൻ എന്നിവർ അറിയിച്ചു.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ∙ എസ്എൻ കവല ഈസ്റ്റ്, ഗുരുകുലം, മേലെപണ്ടാരം, 600 വെസ്റ്റ്, 600 ഈസ്റ്റ്, നാലു പാടം, കാട്ടുകോണം, തൈക്കൂട്ടം, വിരുത്തുവേലി എന്നീ ട്രാൻസ്ഫോമർ ഇന്ന് 9 മുതൽ 6 വരെ ഭാഗികമായും വയസ്ക്കര ട്രാൻസ്ഫോമർ പരിധിയിൽ പൂർണമായും വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ വെമ്പാലമുക്ക് വടക്ക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ മട്ടാഞ്ചേരി, എംപയർ, ഗെസ്റ്റ് ഹൗസ്, രെണചൻ, സലിം കയർ ഫാക്ടറി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ ആസ്പിൻവാൾ, ചാരംപറമ്പ്, ചാരംപറമ്പ് ക്ഷേത്രം, തിരുവിളക്ക് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]