
ഇരുവൃക്കകളും തകരാറിലായ യുവാവ് ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാവാലം ∙ ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താൻ നാടൊന്നിക്കും. കാവാലം കിഴക്ക് ചേന്നങ്കരി ചിറ്റേഴുത്ത് വീട്ടിൽ ആർ.സി.ജയചന്ദ്രന്റെയും ശാലിനിയുടെയും മകൻ അജയ് കൃഷ്ണയുടെ (22) ചികിത്സയ്ക്കായാണു നാട് ഒന്നിക്കുന്നത്. നീലംപേരൂർ പഞ്ചായത്തും ചങ്ങനാശേരി പ്രത്യാശ ഫൗണ്ടേഷനും ചേർന്നു രൂപം കൊടുത്ത നീലംപേരൂർ ജീവൻ രക്ഷാ സമിതിയുടെ നേതൃത്വത്തിൽ 15ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഒരേ സമയം ധനസമാഹരണം നടത്തും.
5 മണിക്കൂർ കൊണ്ട് 15 ലക്ഷം രൂപ സമാഹരിക്കുകയാണു ലക്ഷ്യമെന്നു നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.തങ്കച്ചൻ, ജനറൽ കൺവീനർ ബേബി അനിത, പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി എന്നിവർ അറിയിച്ചു.
മകനു വൃക്കദാനം ചെയ്യാൻ അമ്മ ശാലിനി സന്നദ്ധയായെങ്കിലും ഭാരിച്ച ചികിത്സച്ചെലവു വഹിക്കാൻ മാർഗമില്ലാത്തതു നിർധന കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. കുടുംബത്തിന്റെ നിസ്സഹായവസ്ഥ മനസ്സിലാക്കിയതോടെയാണ് ധനസമാഹരണത്തിനായി നാട് ഒന്നിക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അജയ്ക്കായി ജൂൺ 1നു ധനസമാഹരണം നടത്താനാണു തീരുമാനിച്ചിരുന്നതെങ്കിലും വെള്ളപ്പൊക്കം കാരണം മാറ്റി വയ്ക്കേണ്ടി വന്നു.
ശസ്ത്രക്രിയ ഉടൻ നടത്തണമെന്നിരിക്കെ മഴയ്ക്കിടയിലും ധനസമാഹരണ യജ്ഞം നടത്താൻ ജീവൻ രക്ഷാസമിതി നിർബന്ധിതമാകുകയായിരുന്നു. നീലംപേരൂർ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് കാവാലം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 125312801200164