ചേർത്തല∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ പൊളിച്ച അർത്തുങ്കൽ റൂട്ടിലെ പ്രധാന റോഡായ ചാമ്പക്കാട്ട് വല്ലയിൽ റോഡിലൂടെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ ആഘോഷപൂർവം ചേർത്തല എംഎൽഎയും മന്ത്രിയുമായ കെഎം പ്രസാദിന്റെ നേതൃത്വത്തിലാണ് റോഡ് പൊളിച്ചത്.
അർത്തുങ്കൽ പള്ളി പെരുന്നാൾ നടക്കുന്ന സമയമായതിനാൽ ജനങ്ങൾ ആകെ കഷ്ടപ്പെടുകയാണ്. അർത്തുങ്കൽ പള്ളിയിലേക്ക്ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്ന് പോകുന്നത്.
പലജില്ലകളിൽ നിന്ന് പള്ളിയിലേക്ക് തീർഥാടകരെത്തുന്ന സമയമാണിത്.
ജനുവരി 10 മുതൽ 20വെരയാണ് പെരുന്നാൾ. വലിയ പെരുന്നാൾ ദിനമായ 20ന് ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചേർത്തലയിൽ നിന്ന് അർത്തുങ്കലിലേക്കുള്ള ഈ പ്രധാന റോഡ് സ്കൂൾ കുട്ടികൾക്കും, അർത്തുങ്കൽ പള്ളിയിലേക്കുള്ള തീർഥാടകർക്കും ദുരിത യാത്ര നൽകിക്കൊണ്ടിരിക്കുന്നു. ഇതിൽ പ്രതിഷേ്ധിച്ച് യൂത്ത് കോൺഗ്രസ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

