മാവേലിക്കര ∙ തിരുവല്ലയിലെ കോടതിയിൽ ഹാജരാക്കാനായി മാവേലിക്കര സ്പെഷൽ സബ് ജയിലിൽ നിന്നു പുറത്തേക്കു കൊണ്ടുവരുന്നതിനിടെ ഇന്നലെ രാവിലെയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. രാവിലെ പത്തോടെയാണു രാഹുലിനെ പുറത്തേക്ക് എത്തിച്ചത്. ജയിലിനു മുന്നിൽ പ്രതിഷേധ മുദ്രാവാക്യം വിളികളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ തടിച്ചു കൂടിയെങ്കിലും പൊലീസ് തടഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് ജയിലിൽ എത്തിക്കാൻ കൊണ്ടുവന്നപ്പോൾ ജീപ്പിൽ നേരിട്ടു ജയിലിന് ഉള്ളിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ ജയിലിന്റെ പ്രധാന വാതിലിനു മുന്നിലായി പൊലീസ് ജീപ്പ് നിർത്തി രാഹുലിനെ പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.
ഞായറാഴ്ചയും ജയിലിനു മുന്നിൽ രാഹുലിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം ഉയർത്തിയിരുന്നു.ഇന്നലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ രാഹുൽ വാഹനത്തിലേക്കു കയറി. മാവേലിക്കര എസ്എച്ച്ഒ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം ജയിലിനു മുന്നിൽ ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

