ആലപ്പുഴ ∙ എഎസ് കനാലിന്റെ പടിഞ്ഞാറേ കരയിലെ റോഡിന്റെ ടാറിങ് അടുത്തയാഴ്ച നടക്കും. മെറ്റൽ നിരത്തൽ അടക്കമുള്ള ജോലികൾ 90% പൂർത്തിയായി.
നിലവിൽ റോഡിനോട് ചേർന്നുള്ള നടപ്പാത നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ച അവസാനത്തോടെ നടപ്പാത നിർമാണം പൂർത്തിയാകും.
നടപ്പാത നിർമാണം പൂർത്തിയായാലുടൻ റോഡിന്റെ ടാറിങ് ആരംഭിക്കും. 1,850 മീറ്റർ നീളമുള്ള റോഡിൽ രണ്ടു പാലങ്ങൾ വരുന്ന ഭാഗത്തെ 120 മീറ്റർ നിർമാണം നടത്തേണ്ടത് പാലത്തിന്റെ നിർമാണ ചുമതലയുള്ള കിഡ്കാണ്.
ശേഷിക്കുന്ന 1730 മീറ്ററിന്റെ ടാറിങ്ങാകും അടുത്തയാഴ്ച നടക്കുക.
ആറാട്ടുവഴി, കളപ്പുര ജനകീയ പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പ്രധാന റോഡിന്റെ ടാറിങ്ങിനൊപ്പം തന്നെ അപ്രോച്ച് റോഡുകളുടെ ടാറിങ്ങും പൂർത്തിയാക്കാനാണ് കിഡ്ക് പദ്ധതിയിടുന്നത്.
ആറാട്ടുവഴി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി. കളപ്പുര ജനകീയ പാലത്തിന്റെ അപ്രോച്ച് റോഡിനായി പൂഴി വിരിക്കുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്.
2024 മാർച്ചിൽ പാലങ്ങളുടെ നിർമാണം ആരംഭിച്ചപ്പോൾ പരമാവധി ഒരു വർഷത്തിനകം ഇരു പാലങ്ങളും പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നിർമാണം വൈകുകയായിരുന്നു.
റോഡിന്റെ പടിഞ്ഞാറുവശത്ത് ഓടയുടെ നിർമാണം ഇതിനോടകം പൂർത്തിയായി. റോഡിൽ നിന്നു ഓട
ഉയർത്തി നിർമിച്ചതിനെതിരെ റോഡിനു സമീപത്തെ താമസക്കാർ രംഗത്ത് വന്നിട്ടുണ്ട്. പലർക്കും വീടുകളിലേക്ക് വാഹനം കയറ്റാൻ കഴിയാത്ത സ്ഥിതിയാണ്. മറ്റു തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ നിർമാണം പൂർത്തിയാക്കി ഫെബ്രുവരിയിൽ റോഡ് സഞ്ചാരത്തിന് തുറന്നു നൽകാനാണ് അധികൃതർ പദ്ധതിയിടുന്നത്.
എഎസ് കനാൽ തീരത്ത് തിരുവനന്തപുരം മാതൃകയിൽ മാനവീയം വീഥി ഒരുക്കുമെന്നു മന്ത്രി സജി ചെറിയാൻ 2024ൽ വെള്ളാപ്പള്ളി, ആറാട്ടുവഴി, കളപ്പുര ജനകീയ പാലങ്ങളുടെ നിർമാണോദ്ഘാടന വേളയിൽ പ്രഖ്യാപിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

