കോട്ടയം∙ സൈക്കിളിങ് ക്ലബ്ബും കാരിത്താസ് ആശുപത്രിയും സംയുക്തമായി നടത്തുന്ന കോട്ടയം സൈക്ലോത്തോൺ സെപ്റ്റംബർ 28 ന് രാവിലെ 6 മണിക്ക് നടക്കും. ഹൃദയ താളം എന്നതാണ് സൈക്ലോത്തോൺ മുദ്രാവാക്യം.
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആണ് സൈക്ലോത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. സൈക്ലിങ്ങിൽ താൽപ്പര്യമുള്ള പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് നൂറു കണക്കിന് സൈക്ലിസ്റ്റുകൾ കോട്ടയം സൈക്ലോത്തോണിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറയുന്നു.
40 കിലോമീറ്റർ, 100 കിലോമീറ്റർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ ആയി സൈക്ലോത്തോൺ നടക്കും, രാവിലെ ആറുമണിക്ക് തെള്ളകം കാരിത്താസ് ആശുപത്രി ഗ്രൗണ്ടിൽ നിന്നും സൈക്കിൾ റൈഡ് ആരംഭിക്കും.
40 കിലോമീറ്റർ ദൂരം തെള്ളകം, കോട്ടയം, മണർകാട്, കിടങ്ങൂർ, ഏറ്റുമാനൂർ വഴി തെള്ളകത്ത് സമാപിക്കും.
100 കിലോമീറ്റർ ദൂരം, തെള്ളകം,ഏറ്റുമാനൂർ, കുറുപ്പുന്തറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, കുമരകം, കോട്ടയം, മണർകാട്, കിടങ്ങൂർ, ഏറ്റുമാനൂർ വഴി തെള്ളകത്ത് സമാപിക്കും. സൈക്ലോത്തോണിൽ പങ്കെടുക്കുന്നവർക്ക് സൈക്ലിങ് ജേഴ്സി, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകും.
യാത്രയിൽ ഉടനീളം സാങ്കേതിക സഹായവും സൈക്ലിങ്ങിന് സഹായകരമായ ഊർജ്ജദായനികളും നൽകുമെന്ന് സംഘാടകര് അറിയിച്ചു. സൈക്ലോത്തൊൺ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും, ചെറിയാൻ വർഗീസ്, പ്രസിഡന്റ് , കോട്ടയം സൈക്കിളിങ് ക്ലബ്ബ് 9447132132 എന്ന നമ്പറിൽ ബന്ധപ്പെടുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]