അരൂർ∙ തുറവൂർ– അരൂർ ഉയരപ്പാത നിർമാണത്തിന്റെ റാംപ് നിർമിക്കേണ്ട പാട്ടുകുളങ്ങരയിൽ സ്ഥലമെടുപ്പ് നടപടി പൂർത്തിയായില്ല, റാംപ് നിർമാണം അനിശ്ചിതത്വത്തിൽ. റജിസ്ട്രാർ ഓഫിസിലെ സ്ഥലവും പഴയ കെട്ടിടവുമാണ് റാംപ് നിർമാണത്തിനായി ഏറ്റെടുക്കുന്നത്.
ഇതിൽ സ്ഥലത്തിന്റെ മൂല്യനിർണയം പൂർത്തിയായി. എന്നാൽ കെട്ടിടത്തിന്റെ മൂല്യനിർണയം പൂർത്തിയാകാത്തതാണു റാംപ് നിർമാണത്തിന് തടസ്സമാകുന്നത്.
നിലവിൽ റാംപിന്റെ 50 ശതമാനം ജോലികളും പൂർത്തിയാക്കി.
ഇനി സർവീസ് റോഡുമായി ചേരുന്ന ഭാഗത്ത് സ്ഥലമെടുത്ത് ദേശീയപാതയ്ക്കു കൈമാറിയാൽ മാത്രമേ നിർമാണം നടത്താനാകൂ. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോ മീറ്റർ ഉയരപ്പാതയിൽ കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിലാണ് റാംപുകൾ വരുന്നത്. കൊച്ചിയിൽ നിന്നു ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തുറവൂർ ജംക്ഷനിൽ ഇറങ്ങണമെങ്കിൽ കുത്തിയതോട് റാംപിൽ ഇറങ്ങണം.
ഇതുവഴി തുറവൂർ –തൈക്കാട്ടുശേരി റോഡ് ,തുറവൂർ–ടിഡി റോഡ് എന്നിവിടങ്ങളിലേക്ക് തുറവൂർ ജംക്ഷനിലെ അടിപ്പാത വഴിയാണ് പോകേണ്ടത്. ഇല്ലെങ്കിൽ 4 കിലോ മീറ്റർ ചുറ്റി പത്മാക്ഷിക്കവലയിലുള്ള അടിപ്പാത വഴി തിരിച്ച് തുറവൂരിൽ എത്തിയാൽ മാത്രമേ ഇരു ഭാഗങ്ങളിലേക്കും പോകാൻ കഴിയൂ.
നിലവിൽ കുത്തിയതോട് പാലത്തിനു സമീപത്തു നിന്ന് പാട്ടുകുളങ്ങര റജിസ്ട്രാർ ഓഫിസിന് മുന്നിൽ വരെ റാംപിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഇനി സ്ഥലം ഏറ്റെടുക്കലാണ് പൂർത്തിയാക്കേണ്ടതെന്ന് ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]