തുറവൂർ ∙ ജപ്പാൻ ശുദ്ധജല ജലസംഭരണി ശുചീകരിച്ച മലിന ജലം എരിയ കുളത്തിലേക്ക് ഒഴുക്കി വിട്ടു. ഇതേ തുടർന്ന് എരിയ കുളത്തിലെ വെള്ളം കലങ്ങി പൂഴി കലർന്ന നിറത്തിലായി.
മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. വെള്ളിയാഴ്ച രാവിലെ 9നാണ് അരൂർ പഞ്ചായത്തിനു സമീപമുള്ള ജലവകുപ്പിന്റെ 26000 ലീറ്റർ വെള്ളം കൊള്ളുന്ന ജപ്പാൻ ശുദ്ധജലപദ്ധതിയുടെ ജലസംഭരണി ശുചീകരണം ആരംഭിച്ചത്.
സംസ്ഥാനത്തെമ്പാടും അമീബിയാക് ബാക്ടീരിയ ഭീതി പടരുന്നതോടെയാണ് സർക്കാർ ശുദ്ധജലസംഭരണികൾ ശുചിയാക്കുന്നതിന് നിർദേശം നൽകിയത്.
രാത്രി 12നാണ് സംഭരണിയിലെ മുഴുവൻ മാലിന്യങ്ങളും നീക്കിയത്. ഈ ജലമാണ് പൈപ്പുകൾ വഴി എരിയകുളത്തിലേക്ക് ഒഴുക്കിവിട്ടത്.
തുടർന്ന് രാത്രി തന്നെ പുതിയ വെള്ളം ജലസംഭരണിയിൽ നിറച്ചു. എന്നാൽ നേരം പുലർന്നതോടെ എരിയകുളത്തിലെ വെള്ളം കലങ്ങി മറിഞ്ഞ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി.
ഇത് നാട്ടുകാരിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]