ആലപ്പുഴ∙ പ്ലേറ്റ്ലെറ്റ്സ് അളവ് കുറയുന്ന ഗുരുതര രോഗത്തിനു ചികിത്സയ്ക്കു ആശുപത്രിയിൽ കഴിയുന്ന 11 വയസ്സുകാരി അടിയന്തര ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. പുന്നപ്ര തെക്ക് ഹരിചന്ദനം വീട്ടിൽ ഗണേശൻ-മിനിമോൾ ദമ്പതികളുടെ മകൾ ഗൗരി ഗണേഷിനു (11) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ളത്.
പുന്നപ്ര എൻഎസ്എസ് യുപി സ്കൂളിൽ 5-ാം ക്ലാസിൽ പഠിക്കുന്ന ഗൗരിയെ ആറ് വർഷമായി ചികിത്സിക്കുന്നു.
ഒരു വർഷം മുൻപാണ് രോഗം കടുത്തത്. പ്ലേറ്റ്ലെറ്റ് താഴ്ന്നതിനെ തുടർന്നു അടിയന്തര ശസ്ത്രക്രിയ തീരുമാനിക്കുകയായിരുന്നു.
സ്വർണപ്പണി തൊഴിലാളിയായ ഗണേശനു കാര്യമായ വരുമാനം ലഭിക്കുന്നില്ല. മിനിമോൾ തൊഴിലുറപ്പ് തൊഴിലിനു പോയാണ് കുടുംബം നോക്കിയിരുന്നത്.
രണ്ട് സെൻ്റ് സ്ഥലത്ത് ചെറിയൊരു വീട്ടിലാണ് താമസം. മൂത്ത മകൻ ആദിത്യ ഗണേഷ് പ്ലസ് ടു വിദ്യാർഥിയാണ്.
മകളുടെ ചികിത്സയ്ക്കു കയ്യിലുണ്ടായിരുന്നതും വായ്പ വാങ്ങിയുമാണ് ഇതുവരെ ചെലവഴിച്ചതെന്നു ഗണേശനും മിനിമോളും പറഞ്ഞു.
ബന്ധുക്കളും നാട്ടുകാരും സഹായിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും വേണ്ടി 5 ലക്ഷത്തോളം രൂപ വേണ്ടിവരും.
എ.ഗണേശന്റെ പേരിൽ ആലപ്പുഴ എഎൻപുരം എസ്ബിഐ ശാഖയിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്.
A/C No 32832542270 IFSC SBNI0008589 Mob No 9995369230
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

