പൂച്ചാക്കൽ ∙ ചേർത്തല – അരൂക്കുറ്റി റോഡിൽ മാക്കേക്കവലയ്ക്കു തെക്ക് ജപ്പാൻ ശുദ്ധജല വിതരണത്തിലെ പ്രധാന പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ചേർത്തല നഗരസഭയിലും 6 പഞ്ചായത്തുകളിലും 4 ദിവസത്തേക്കു ശുദ്ധജലം മുടങ്ങും. നഗരസഭയിലും പള്ളിപ്പുറം, തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലുമാണ് ഇന്നു മുതൽ 16 വരെ ശുദ്ധജല വിതരണം മുടങ്ങുന്നത്. അറ്റകുറ്റപ്പണികൾ ഇന്നലെ തുടങ്ങിയിട്ടുണ്ട്.
700 എംഎമ്മിന്റെ പൈപ്പാണ് പൊട്ടിയത്.
മാക്കേക്കവലയിലെ ശുദ്ധീകരണ പ്ലാന്റിൽ നിന്നും പള്ളിപ്പുറം, ചേർത്തല തുടങ്ങി തെക്ക്, കിഴക്ക് മേഖലയിലേക്കുള്ള ജലവിതരണ പൈപ്പാണ്. പൈപ്പ് പൊട്ടിയതോടെ റോഡിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. ഇതിനാൽ ഇവിടെ ഗതാഗത ക്ലേശത്തിനും സാധ്യതയുണ്ട്.
മുൻപും ഇതിന് സമീപത്ത് പൈപ്പ് പൊട്ടിയിട്ടുള്ളതാണ്. അർത്തുങ്കൽ പെരുന്നാൾ ഉൾപ്പെടെയള്ള വിശേഷങ്ങൾ നടക്കുന്നതിനാൽ പരമാവധി വേഗം അറ്റകുറ്റപ്പണികൾ തീർക്കാനാണ് അധികൃതരുടെ തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

