ആലപ്പുഴ∙ കൃഷിക്കും പരമ്പരാഗത വ്യവസായങ്ങൾക്കും ടൂറിസത്തിനും ഊന്നൽ നൽകിയുള്ള സമഗ്രവികസന പദ്ധതി ജില്ലയ്ക്കായി ആവിഷ്കരിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രനും വൈസ് പ്രസിഡന്റ് ഷീന സനൽകുമാറും പറഞ്ഞു. മലയാള മനോരമ ആലപ്പുഴ യൂണിറ്റ് ഓഫിസിൽ സംഘടിപ്പിച്ച ‘കോഫി ചാറ്റ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.കൃഷിക്കാണ് മുഖ്യപരിഗണന.
കരപ്പുറം, ഓണാട്ടുകര, കുട്ടനാട് എന്നിങ്ങനെ ഭൂപ്രകൃതിയിലും കൃഷിരീതികളിലും വ്യത്യസ്തമായ കാർഷിക മേഖലകളാണു ജില്ലയിലുള്ളത്. ഈ സവിശേഷതകൾ പരിഗണിച്ചുള്ള പദ്ധതികൾ തയാറാക്കും.
തോടുകളും കുളങ്ങളും ആഴംകൂട്ടി ജലസേചനയോഗ്യമാക്കും.
ഒപ്പം കയർ ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായമേഖലയെ സംരക്ഷിക്കും. ജലാശയങ്ങളുടെ സംരക്ഷണത്തിനു കയർ ഭൂവസ്ത്രം ഉപയോഗിക്കും.
കാർഷിക പുരോഗതിക്കു തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്ന പദ്ധതികൾ നടപ്പാക്കും.ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ, കിടപ്പുരോഗികൾ, കാൻസർ രോഗികൾ എന്നിവരുടെ സംരക്ഷണം, ചികിത്സ തുടങ്ങിയവയിൽ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായം സ്വീകരിക്കും.
സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കും.
ജില്ലയുടെ സംസ്കാരം, ചരിത്രം എന്നിവയിലൂന്നിയ ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കും. ഗ്രാമീണ തോടുകൾ ആഴം കൂട്ടി സഞ്ചാരയോഗ്യമാക്കും.
മുഴുവൻ അങ്കണവാടികൾക്കും സ്വന്തം കെട്ടിടം നിർമിക്കും.എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമിക്കും. കുറഞ്ഞ സ്ഥലം ഉപയോഗിച്ചു നിർമിക്കാവുന്ന ടർഫുകളുടെ സാധ്യത പരിശോധിക്കും.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പ്രത്യേക പരിശീലനം. സിലബസിനപ്പുറം സമൂഹത്തെയും സംസ്കാരത്തെയും വിദ്യാർഥികൾക്കു പരിചയപ്പെടുത്തുന്ന പദ്ധതികൾ നടപ്പാക്കും.
ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കും. തെരുവുനായ ശല്യം നിയന്ത്രിക്കാൻ ഫലപ്രദമായ പദ്ധതി ആലോചിക്കും.
വനിതകളുടെ സാമൂഹിക പുരോഗതി ലക്ഷ്യം
തദ്ദേശ സ്ഥാപനങ്ങൾ വനിതകൾക്കായി നടപ്പാക്കുന്ന പദ്ധതികൾ സ്ത്രീകളുടെ വരുമാനം മാത്രം ലക്ഷ്യമിട്ടുള്ളതായി മാറിയെന്നും വനിതകളുടെ സാമൂഹിക പുരോഗതി കൂടി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കു രൂപം നൽകുമെന്നും ഇരുവരും പറഞ്ഞു.
വനിതകൾക്കു കൂടുതൽ തൊഴിലവസരം ഉറപ്പാക്കും. വിജ്ഞാന കേരളം പദ്ധതി ഫലപ്രദമായി നടപ്പാക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

