തുറവൂർ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗങ്ങളിൽ നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ ഇരുമ്പ് ബാരിക്കേഡുകൾ നീക്കിത്തുടങ്ങി. എന്നാൽ ഈ ഭാഗങ്ങളിൽ മീഡിയൻ നിർമാണം പൂർത്തിയാക്കാത്തതിനാൽ വാഹനങ്ങൾ തോന്നിയപടി യുടേൺ തിരിയുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. 12.75 കിലോമീറ്റർ റോഡിൽ 5 റീച്ചുകളിലായാണ് നിർമാണം നടക്കുന്നത്.
5 റീച്ചുകളിലും 75 ശതമാനം ഭാഗത്തും ഉയരപ്പാതയുടെ നിർമാണം പൂർത്തിയായി.
ഈ ഭാഗങ്ങളിൽ നിന്നാണ് നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ മധ്യത്തിൽ നിന്നു ഇരുഭാഗത്തും ഇരുമ്പ് ബാരിക്കേഡ് സ്ഥാപിച്ചത്. ഈ ബാരിക്കേഡുകൾ നീക്കം ചെയ്തു വരികയാണ്. ഇതിനൊപ്പം മീഡിയന്റെ നിർമാണവും നടക്കുന്നു.
എന്നാൽ മീഡിയൻ നിർമാണം നടക്കാത്ത ഭാഗങ്ങളിലൂടെ വാഹനങ്ങൾ പെട്ടെന്ന് തിരിയുന്നതുമൂലം പിന്നാലെ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്.
മീഡിയൻ നിർമിക്കാത്തിടങ്ങളിൽ അടിയന്തരമായി വാഹനങ്ങൾ കടന്നുപോകാത്തവിധം സംവിധാനം ഒരുക്കിയാൽ മാത്രമേ പ്രശ്നപരിഹാരമാകൂ എന്ന് യാത്രക്കാർ പറയുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അരൂർ പൊലീസിന്റെ നേതൃത്വത്തിൽ ദിവസം 3 ഷിഫ്റ്റുകളിലായി 30 സിവിൽ പൊലീസ് ഒാഫിസർമാരുടെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ ഗതാഗതക്കുരുക്കില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

